April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘AI സാധാരണക്കാർക്ക് കൂടി ലഭ്യമാകണം’; ബിൽ​ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘AI സാധാരണക്കാർക്ക് കൂടി ലഭ്യമാകണം’; ബിൽ​ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

By editor on March 29, 2024
0 57 Views
Share

 

മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ​ഗേറ്റ്സുമായി കൂടിക്കാഴച് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർമ്മിത ബുദ്ധി, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, സാങ്കേതിക വിദ്യ, ആരോഗ്യ മേഖല എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇന്ത്യയുടെ സാങ്കേതിക വളർച്ചയെ ബിൽഗേറ്റ്‌സ് അഭിനന്ദിച്ചു.

നിർമ്മിത ബുദ്ധി സാധാരണക്കാർക്ക് കൂടിലഭ്യമാകുന്ന തരത്തിലേക്ക് മാറേണ്ടതുണ്ടെന്ന് ഭാഷയുടെ പരിമിതിയെ നിർമിത ബുദ്ധികൊണ്ട് മറികടക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയിൽ പറഞ്ഞു. ചർച്ചയ്ക്കിടെ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാനും ലോകത്തിന് വഴികാട്ടാനുമുള്ള ഇന്ത്യക്കാരുടെ കഴിവിനെ ബിൽ ഗേറ്റ്സ് അഭിനന്ദിച്ചു.

ലോകത്ത് എഐ വളരെ പ്രധാനപ്പെട്ടതായി മാറിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2023ലെ ജി20 ഉച്ചകോടിയിൽ സർക്കാർ എങ്ങനെയാണ് AI ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി ബിൽ ഗേറ്റ്‌സിനെ അറിയിച്ചു. കാശി തമിഴ് സംഗമം പരിപാടിയിൽ എഐ തൻ്റെ ഹിന്ദി പ്രസംഗം തമിഴിലേക്ക് വിവർത്തനം ചെയ്തതിനെക്കുറിച്ച് അദ്ദേഹം ബിൽ​ഗേറ്റ്സിനോട് പങ്കുവെച്ചു.

ഇന്ത്യയിൽ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ സ്ത്രീകൾ കൂടുതൽ തയാറായി വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘നമോ ഡ്രോൺ ദീദി’ പദ്ധതി ആരംഭിച്ചു. ഇത് വളരെ വിജയകരമായി നടക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭാഷണങ്ങൾക്കൊടുവിൽ തമിഴ്നാട്ടിൽ നിന്നുള്ള ശില്പങ്ങളും ജമ്മു കശ്മീരിലെ ഷാൾ, ഡർജിലിങ്ങിൽ നിന്നുള്ള ചായപ്പൊടി എന്നിവ പ്രധാനമന്ത്രി ബിൽ​ഗേറ്റ്സിനെ പരിചയപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *