April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘കൈകഴുകാനെന്ന പോലെ അടുത്ത് ചെന്ന് സാറിനെ തള്ളിയിടുകയായിരുന്നു’; ദൃക്‌സാക്ഷി രാജേഷ് കുമാർ ട്വന്റിഫോറിനോട്

‘കൈകഴുകാനെന്ന പോലെ അടുത്ത് ചെന്ന് സാറിനെ തള്ളിയിടുകയായിരുന്നു’; ദൃക്‌സാക്ഷി രാജേഷ് കുമാർ ട്വന്റിഫോറിനോട്

By editor on April 3, 2024
0 61 Views
Share

മനുഷ്യമനസാക്ഷി നടുങ്ങിയ ക്രൂരകൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാണ് പുതുപ്പരിയാരം സ്വദേശി രാജേഷ് കുമാർ. ഒരു പ്രകോപനവുമില്ലാതെ പ്രതി ടിടിഇയെ ആക്രമിക്കുകയായിരുന്നെന്നും നല്ല ആരോഗ്യവാനായ പ്രതി യാത്രയിൽ ഉടനീളം ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്നെന്നും രാജേഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ( rajesh kumar eye witness to tt vinod death )

‘ആറേമുക്കാലിന്റെ വണ്ടിയിൽ കച്ചവടം നടത്തുകയായിരുന്നു. എസ്10 കഴിഞ്ഞ് എസ് 11 ലേക്ക് കയറുമ്പോഴാണ് സാറുമായി ഒരാൾ ടിക്കറ്റിന്റെ പ്രശ്‌നം സംസാരിക്കുന്നത് കണ്ടത്. അയാളുമായി സംസാരിച്ച് ടിടി സാർ വാതിലിനടുത്ത് നിന്ന് കൺട്രോളിലേക്ക് ഫോണിലൂടെ ഇൻഫോം ചെയ്യുകയായിരുന്നു. അവിടെ ഇരുന്ന യാത്രക്കാരൻ കൈകഴുകാനെന്ന പോലെ അടുത്ത് ചെന്ന് സാറിനെ തള്ളിയിടുകയായിരുന്നു’- രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

ഇത് കണ്ട താനുൾപ്പെടെയുള്ള യാത്രക്കാർ എല്ലാവരും അമ്പരന്നുവെന്നും, അതിനിടെ ചെയിൻ വലിക്കാൻ പോലും സാധിച്ചില്ലെന്നും രാജേഷ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *