April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഫാത്തിമ മകനൊപ്പം അവസാനമായി പെരുന്നാൾ ആഘോഷിച്ചത് 18 വർഷം മുൻപ്; കണ്ണീരോടെ റഹീമിന്റെ മാതാവ് Bureau report

ഫാത്തിമ മകനൊപ്പം അവസാനമായി പെരുന്നാൾ ആഘോഷിച്ചത് 18 വർഷം മുൻപ്; കണ്ണീരോടെ റഹീമിന്റെ മാതാവ് Bureau report

By editor on April 10, 2024
0 96 Views
Share

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുൾ റഹീമിന്റെ മാതാവിന് ഇത് മകൻ കൂടെയില്ലാത്ത മറ്റൊരു പെരുന്നാളാണ്. അടുത്ത പെരുന്നാൾ ദിനമെങ്കിലും മകന്റെ കൂടെ ആഘോഷിക്കണമെന്ന പ്രാർത്ഥനയിലാണ് ഈ മാതാവ്. റഹീമിന്റെ മോചനത്തിനായി കഠിനപ്രയത്‌നത്തിലാണ് ഒരു നാട് ഒന്നാകെ. ( abdul rahim mother alone on eid )

പതിനെട്ടു വർഷം മുൻപാണ് ഫാത്തിമ, മകൻ അബ്ദുൾ റഹീമിനൊപ്പം അവസാനമായി പെരുന്നാൾ ആഘോഷിച്ചത്. വീണ്ടുമൊരു പെരുന്നാൾ ദിനമെത്തുമ്പോൾ കണ്ണീരോടെ മകന്റെ വരവിനായി കാത്തിരിക്കുകയാണ് ഈ മാതാവ്.

അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് ആറ് ദിവസം മാത്രം. മോചന തുകയായ 34 കോടിയിൽ ഇതുവരെ സമാഹരിക്കാനായത് 13 കോടി രൂപയും. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് അബ്ദുൾ റഹീമിന്റെ കുടുംബം.

Leave a comment

Your email address will not be published. Required fields are marked *