April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘വിവാദ പ്രസ്താവന വേണ്ട, വികസനം പറഞ്ഞാല്‍ മതി’; സ്ഥാനാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിജെപി കേന്ദ്ര നേതൃത്വം

‘വിവാദ പ്രസ്താവന വേണ്ട, വികസനം പറഞ്ഞാല്‍ മതി’; സ്ഥാനാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിജെപി കേന്ദ്ര നേതൃത്വം

By editor on April 11, 2024
0 61 Views
Share

തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ആവേശത്തോടെ മുന്നേറുന്നതിനിടെ വിവാദപ്രസ്താവനകള്‍ അരുതെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിജെപി ദേശീയ നേതൃത്വം. സ്ഥാനാര്‍ത്ഥികള്‍ പ്രകോപനപരമാകുന്ന പ്രസ്താവനകള്‍ നടത്തരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. സ്ഥാനാര്‍ത്ഥികളുടെ പ്രസ്താവനകള്‍ തുടര്‍ച്ചയായി വിവാദമാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. (No controversial statement, BJP central leadership strict instructions to candidates)

വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും വികസനത്തെ സംബന്ധിച്ച് സംസാരിക്കാനുമാണ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ഉപദേശം. സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായി തെറ്റായ പരാമര്‍ശം ഏതെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടായാല്‍ ഉടന്‍ നിയമ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്ഥാനാര്‍ത്ഥികളേയും കേന്ദ്രനേതൃത്വം ഇക്കാര്യങ്ങള്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *