April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മോദിയുടെ ചിത്രമുപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട; ഈശ്വരപ്പയ്‌ക്കെതിരെ പരാതിയുമായി ബിജെപി

മോദിയുടെ ചിത്രമുപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട; ഈശ്വരപ്പയ്‌ക്കെതിരെ പരാതിയുമായി ബിജെപി

By editor on April 11, 2024
0 66 Views
Share

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ ബിജെപി. മോദിയുടെ ചിത്രം ഉപയോഗിക്കുന്നതില്‍ നിന്ന് ഈശ്വരപ്പയെ തടയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഇലക്ഷന്‍ കമ്മിഷനെ സമീപിച്ചു. ശിവമോഗയില്‍ പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മുന്‍ മന്ത്രിയും കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പ വിമതനായി മത്സരിക്കാനിറങ്ങിയ സാഹചര്യത്തിലാണ് ബിജെപി നീക്കം.(Karnataka BJP against KS Eshwarappa using Modi’s photo in election campaign)

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും സഖ്യകക്ഷികള്‍ക്കും മാത്രമേ പ്രധാനമന്ത്രിയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാനാകൂ. എന്നാല്‍ വിമതനായി മത്സരിക്കുന്ന ഈശ്വരപ്പ താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണെന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം പരാതിപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *