April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കുറഞ്ഞ ഓവർ നിരക്ക്; ആദ്യ തോൽവിയ്ക്ക് പിന്നാലെ സഞ്ജു സാംസണ് വൻതുക പിഴ ചുമത്തി BCCI

കുറഞ്ഞ ഓവർ നിരക്ക്; ആദ്യ തോൽവിയ്ക്ക് പിന്നാലെ സഞ്ജു സാംസണ് വൻതുക പിഴ ചുമത്തി BCCI

By editor on April 11, 2024
0 62 Views
Share

സീസണിലെ ആദ്യ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയസ് ക്യാപ്റ്റന് വൻ തുക പിഴ ചുമത്തി ബിസിസിഐ. ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്. സഞ്ജുവിന് 12 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സീസണിൽ ആദ്യമായാണ് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ സഞ്ജുവിന് പിഴശിക്ഷ ലഭിക്കുന്നത്.(IPL 2024: RR skipper Sanju Samson fined Rs 12 lakh for slow over rate)

ആദ്യ പിഴവായാതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നതെന്നാണ് ഐപിഎൽ വ്യക്തമാക്കുന്നത്. ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരെ മത്സരത്തിൽ നിശ്ചിത സമയത്ത് ഒരോവർ കുറച്ചാണ് രാജസ്ഥാൻ എറിഞ്ഞിരുന്നത്. കുൽദീപ് സെൻ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ രണ്ട് വൈഡുകളും ഒരു നോ ബോളും എറിഞ്ഞതോടെ ഒമ്പത് പന്ത് എറിയേണ്ടിവന്നു. എന്നാൽ നിശ്ചിത സമയം തീരുന്നതിന് മുമ്പ് അവസാന ഓവർ തുടങ്ങിയിരുന്നെങ്കിൽ സഞ്ജുവിന് പിഴ ശിക്ഷ ലഭിക്കില്ലായിരുന്നു. നിശ്ചിത സമയത്ത് ഓവർ പൂർത്തീക​രിക്കാൻ കഴിയാത്തതിനാൽ അവസാന ഓവറിൽ നാല് ഫീൽഡർമാരെ മാത്രമെ രാജസ്ഥാന് ബൗണ്ടറിയിൽ നിയോഗിക്കാൻ കഴിഞ്ഞുള്ളൂ.

രാജസ്ഥാൻ റോയൽസ് ഉയർത്തി 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് അവസാന പന്തിലാണ് ജയം സ്വന്തമാക്കിയത്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി വിജയം ​ഗുജറാത്ത് സ്വന്തമാക്കി. അവസാന നാലോവറിൽ ജയിക്കാൻ 60 റൺസ് വേണ്ടിയിരുന്ന ഗുജറാത്തിനായി രാഹുൽ തെവാട്ടിയയും(11 പന്തിൽ 22), റാഷിദ് ഖാനും(11 പന്തിൽ 24*) ചേർന്നാണ് ​ഗുജറാത്തിന് വിജയം നേടികൊടുത്തത്.

Leave a comment

Your email address will not be published. Required fields are marked *