April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘32,000 ഒന്നും വേണ്ട, വെറും പത്ത് പേരുടെ വിവരങ്ങള്‍ മതി’; കേരള സ്റ്റോറി വെല്ലുവിളിയില്‍ പ്രതിഫലം ഒരു കോടി

‘32,000 ഒന്നും വേണ്ട, വെറും പത്ത് പേരുടെ വിവരങ്ങള്‍ മതി’; കേരള സ്റ്റോറി വെല്ലുവിളിയില്‍ പ്രതിഫലം ഒരു കോടി

By editor on April 11, 2024
0 96 Views
Share

‘ദി കേരള സ്റ്റോറി’യില്‍ പരാമര്‍ശിച്ച, മുസ്ലിം യുവാക്കള്‍ പ്രണയം നടിച്ച് മതംമാറ്റി ഐഎസില്‍ ചേര്‍ത്ത പത്ത് സ്ത്രീകളുടെ വിവരങ്ങള്‍ നല്‍കിയാല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കാമെന്ന് എഴുത്തുകാരനും സോഷ്യല്‍ മിഡിയ ബ്ലോഗറുമായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. കേരളത്തിലെ മുസ്ലിം മതത്തില്‍ ജനിച്ച് മുസ്ലിം വിശ്വാസികള്‍ ആയി ജീവിക്കുന്ന യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ പത്ത് സ്ത്രീകളുടെ പേരും അഡ്രസും നല്‍കിയാല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കാമെന്ന് നസീര്‍ ഹുസൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു.(Nazeer Hussain Kizhakkedathu offer 1 cr who submit name and details of love jihad)

വിവാദ ചിത്രം ദി കേരള സ്‌റ്റോറി ഇറങ്ങിയപ്പോള്‍ തന്നെ നസീര്‍ ഹുസൈന്‍ ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവച്ചിരുന്നു. അതിലെ സമ്മാനത്തുകയാണ് ഇത്തവണ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടുക്കി, താമരശ്ശേരി രൂപതകളെയും ക്രിസ്ത്യന്‍ യുവജനവിഭാഗമായ കെസിവൈഎമ്മിനെയും വെല്ലുവിളിക്കുകയാണെന്നും 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട പത്ത് പേരുടെയെങ്കിലും വിവരങ്ങള്‍ തന്നാല്‍ മതിയെന്നും നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് വ്യക്തമാക്കി. വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപിച്ചതിന് രൂപതകളും സംഘടനയും കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *