April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സമൃദ്ധിയുടെ നിറഞ്ഞ കാഴ്ചയിലേക്ക് കണ്‍തുറന്ന് മലയാളികൾ. പൊൻകണിയൊരുക്കി ഇന്ന് വിഷു.

സമൃദ്ധിയുടെ നിറഞ്ഞ കാഴ്ചയിലേക്ക് കണ്‍തുറന്ന് മലയാളികൾ. പൊൻകണിയൊരുക്കി ഇന്ന് വിഷു.

By editor on April 14, 2024
0 65 Views
Share

കോഴിക്കോട്: സമൃദ്ധിയുടെ നിറഞ്ഞ കാഴ്ചയിലേക്ക് കണ്‍തുറന്ന് മലയാളിക്കിന്ന് വിഷു. കാണുന്ന കണി പോലെ സമ്ബല്‍ സമൃദ്ധമാകും വരുംവർഷമെന്നാണ് വിശ്വാസം.

ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമൊപ്പം കാർഷികോത്സവം കൂടിയാണ് വിഷു. കണി കണ്ടും പടക്കം പൊട്ടിച്ചും ആഘോഷമാക്കുകയാണ് മലയാളികള്‍.

വിഷുവിന്റെ വരവറിയിച്ച്‌ കണിക്കൊന്ന എന്നേ പൂത്തു. അത്രയേറെ ചൂടാണ് ഇക്കൊല്ലം. നേരം പുലരും മുന്നേ കണികാണണം. അതിനായി ഓട്ടുരുളിയില്‍ ഒരുക്കിയ സമൃദ്ധിയുടെ കാഴ്ച. കൃഷ്ണ വിഗ്രഹവും കണിവെള്ളരിയും കണിക്കൊന്നയും കാർഷിക വിളകളും. വാല്‍കണ്ണാടിയും നാളികേരവും ചക്കയും മാങ്ങയുമെല്ലാം.. അതിരാവിലെ മിഴി തുറക്കുന്നത് ഈ കാഴ്ചകളിലേക്കാണ്.

 

നല്ല നാളെയിലേക്ക് ഐശ്വര്യത്തിന്റെ കണികണ്ടുണർന്നു മലയാളികള്‍. കുഞ്ഞുകൈകളിലേക്ക് സന്തോഷം പകർന്ന് കൈനീട്ടം. പടക്കവും പൂത്തിരിയുമടക്കം ന്യൂജെൻ ഐറ്റങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ വർണ്ണം വിടർത്തി. വിഷു അടിപൊളിയാക്കുകയാണ് മലയാളികളെല്ലാം.

 

വിഷുപ്പുലരിയില്‍ ശബരിമലയിലും ഗുരുവായൂർ ക്ഷേത്രത്തിലുമടക്കം വൻ തിരക്കാണ്. വിവിധ ക്ഷേത്രങ്ങളില്‍ വിഷുദിനത്തില്‍ ദർശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Leave a comment

Your email address will not be published. Required fields are marked *