April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഒടിടിയില്‍ എത്തിയിട്ടും ആഴ്ചകളോളം തിയറ്ററില്‍ ജനം; ആ അത്ഭുത ചിത്രം ചൈനയിലെ 20,000 തിയറ്ററുകളിലേക്ക്!

ഒടിടിയില്‍ എത്തിയിട്ടും ആഴ്ചകളോളം തിയറ്ററില്‍ ജനം; ആ അത്ഭുത ചിത്രം ചൈനയിലെ 20,000 തിയറ്ററുകളിലേക്ക്!

By editor on April 18, 2024
0 55 Views
Share

ഹോളിവുഡിനെ സംബന്ധിച്ച് ലോകത്തെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് ചൈന. ഹോളിവുഡില്‍ നിന്നുള്ള പ്രധാന റിലീസുകളൊക്കെ വന്‍ കളക്ഷനാണ് ചൈനയില്‍ നേടാറ്. ഇന്ത്യന്‍ സിനിമകള്‍ സ്ഥിരമായി എത്താറില്ലെങ്കിലും റിലീസ് ചെയ്യപ്പെട്ട ചില ചിത്രങ്ങള്‍ അവിടെ നേടിയത് റെക്കോര്‍ഡ് കളക്ഷനാണ്. ആമിര്‍ ഖാന്‍റെ ദംഗലും പികെയും സല്‍മാന്‍ ഖാന്‍റെ ബജ്റംഗി ഭായ്ജാനും എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ ഒരു ശ്രദ്ധേയ ചിത്രവും ചൈനീസ് റിലീസിന് ഒരുങ്ങുകയാണ്.

വിധു വിനോദ് ചോപ്രയുടെ സംവിധാനത്തില്‍ വിക്രാന്ത് മസ്സേ നായകനായി എത്തിയ 12ത്ത് ഫെയില്‍ എന്ന ചിത്രമാണ് അത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റി കൊണ്ട് വലിയ ജനപ്രീതിയിലേക്ക് പോയ ചിത്രമാണ്. 20 കോടി ബജറ്റിലെത്തിയ ചിത്രം 70 കോടിയോളമാണ് കളക്ഷന്‍ നേടിയത്. ഒടിടി റിലീസിന് ശേഷവും ആഴ്ചകളോളം ചിത്രത്തിന് തിയറ്ററില്‍ മികച്ച ഒക്കുപ്പന്‍സി ലഭിച്ചിരുന്നു. സ്വതവേ ചൈനീസ് റിലീസില്‍ ലഭിക്കുന്ന വമ്പന്‍ സ്ക്രീന്‍ കൗണ്ട് 12ത്ത് ഫെയിലിനും ഉണ്ട്. നൂറോ ഇരുനൂറോ ഒന്നുമല്ല ചൈനയിലെ 20,000 സ്ക്രീനുകള്‍ക്ക് മുകളിലാണ് ചിത്രം എത്തുക.

കടുത്ത ദാരിദ്ര്യത്തോട് പടവെട്ടി ഐപിഎസ് റാങ്കിലേക്ക് എത്തിയ മനോജ് കുമാര്‍ ശര്‍മ്മയുടെ ജീവിതം പറയുന്ന ചിത്രമാണിത്. അനുരാഗ് പതക്കിന്‍റെ ഇതേ പേരിലുള്ള പുസ്തകം ആസ്പദമാക്കി ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് വിധു വിനോദ് ചോപ്രയും ജസ്കുന്‍വര്‍ കോലിയും ചേര്‍ന്നാണ്. വിധു വിനോദ് ചോപ്ര ഫിലിംസിന്‍റെ ബാനറില്‍ വിധു വിനോദ് ചോപ്രയും യോഗേഷ് ഈശ്വറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മേധ ഷങ്കര്‍, ആനന്ദ് വി ജോഷി, അന്‍ഷുമാന്‍ പുഷ്കര്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, ഗീത അഗര്‍വാള്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *