April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • എം എം ഹസൻ കോൺഗ്രസിന്റെ സ്റ്റെപ്പിനിയോ… ഐ ഷിഹാബുദീൻ

എം എം ഹസൻ കോൺഗ്രസിന്റെ സ്റ്റെപ്പിനിയോ… ഐ ഷിഹാബുദീൻ

By editor on April 21, 2024
0 127 Views
Share

എം എം ഹസ്സൻ കോൺഗ്രസ്‌ന്റെ സ്റ്റെപ്പിനിയോ,, ഐ ഷിഹാബുദീൻ,, കായംകുളം : ഓരോ വണ്ടിക്കും സ്റ്റെപ്പിനി കൊണ്ട് നടക്കുന്നപോലെയാണ് കോൺഗ്രസ്‌ പാർട്ടി എം എം ഹസ്സനെ കൊണ്ട് നടക്കുന്നതെന്ന് കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബിദീൻ അഭിപ്രായപെട്ടു,ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി എ എം ആരീഫിന്റെ കായംകുളത്തെ മൂനാം ഘട്ട തെരഞ്ഞെടുപ്പ് പര്യടന സ്വീകരണയോഗത്തിൽ മത്സ്യ മാർക്കറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,പഞ്ചറായ വാഹനത്തിൽ ടയർ മാറുന്നപോലെ ഇലക്ഷൻ സമയത്ത് പ്രസിഡന്റ് മാറ്റിവെക്കാനുള്ള ഒരു ടയർ പോലെ എം എം ഹസ്സനെ ഉപയോഗിച്ച്, ന്യൂനപക്ഷങ്ങളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് തട്ടാനുള്ള ഒരു തന്ത്രമാണിതെന്ന് അദ്ദേഹം ആരോപിച്ചു, കോൺഗ്രസ്‌ പാർട്ടി അധികാരത്തിൽ എത്തുന്ന സമയങ്ങളിൽ ഒതുക്കി നിർത്തുന്ന

കാഴ്ചയാണ് നമ്മൾ ഇന്ന് കണ്ട് കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ നിലപാട് ഇന്ന് ബി ജെ പിക്ക് ഗുണംചെയ്യാനേ ഉപകരിക്കു, കോൺഗ്രസ്‌ ഇന്ന് അതിന്റെ എക്കാലത്തെയും ദുർബലമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്, ഇന്ന് പലരും കോൺഗ്രസ്‌ വിട്ട് ബി ജെ പിയിൽ അപയം തേടുന്നു കാഴ്ച്ച വളരെ ദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു,
യോഗത്തിൽ ജെ കെ നിസാമം, അഡ്വ. ബോബൻ, ഐ ഷാജഹാൻ, ലിയാകത്ത് പറമ്പി, അഡ്വ, സിജി, റ്റി കെ ഉമൈസ്, സമീർ, മനാഫ് മണ്ണാമുറി, പി റ്റി. ഷംസു, എം എം സമദ് എന്നിവർ സംസാരിച്ചു

Leave a comment

Your email address will not be published. Required fields are marked *