April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്’; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ.ശ്രീധരൻ

‘തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്’; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ.ശ്രീധരൻ

By editor on April 24, 2024
0 69 Views
Share

എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയം ഉണ്ടാകുമെന്ന് മെട്രോ മാൻ ഇ ശ്രീധരൻ.
തൃശൂരിലും തിരുവനതപുരത്തും വിജയം ഉറപ്പാണ്. പൗരത്വ ഭേദഗതി നിയമം ന്യുനപക്ഷങ്ങൾക്ക് എതിരല്ലെന്നും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മൻമോഹൻസിങ് പറഞ്ഞത് ആവർത്തിക്കുക മാത്രമാണ് മോദി ചെയ്തത്. ബിജെപി വിജയിച്ചാൽ റെയിൽവെ മേഖലയിൽ മികച്ച വികസനം കൊണ്ട് വരുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് പരസ്യപ്രചരണം അവസാനിക്കും.അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികള്‍. കൊട്ടിക്കലാശത്തിന് ആവേശം പകരാൻ അമിത് ഷായും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തെത്തി. മറ്റന്നാളാണ് കേരളം പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്.
നിശബ്‌ദ പ്രചാരണത്തിന് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ്‌ കൗൾ അറിയിച്ചു.

കൊട്ടിക്കലാശം അവസാനിച്ച ശേഷമുള്ള 48 മണിക്കൂറിൽ ആളുകള്‍ നിയമവിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്‌താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഈ സമയത്ത് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *