April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വിജയം ഉറപ്പിച്ച് പാലക്കാട് വീണ്ടും എ വിജയരാഘവന്റെ ഫ്ളക്സ്

വിജയം ഉറപ്പിച്ച് പാലക്കാട് വീണ്ടും എ വിജയരാഘവന്റെ ഫ്ളക്സ്

By editor on May 3, 2024
0 132 Views
Share

പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവന്റെ വിജയം ഉറപ്പിച്ച് വീണ്ടും ഫ്ളക്സ്. ഉറപ്പാണ് പാലക്കാട് എന്ന തലവാചകത്തിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ നിയുക്ത എംപിക്ക്‌ അഭിവാദ്യം എന്നെഴുതിയ ഫ്ളക്സ് സ്ഥാപിച്ചത് പൊലീസ് നീക്കം ചെയ്തിരുന്നു . പൊൻപാറയിലുള്ള പാർട്ടി ഓഫീസ് പരിസരത്താണ് പുതിയ ഫ്ളക്സുള്ളത്. സിപിഐഎം ഉപ്പുകുളം ബ്രാഞ്ച് കമ്മറ്റിയാണ് ഫ്ളക്സ് വച്ചത്.

സിറ്റിങ്ങ് എംപി വി കെ ശ്രീകണ്ഠനാണ് പാലക്കാട് കോൺ​ഗ്രസ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ വി കെ ശ്രീകണ്ഠൻ സിപിഐഎമ്മിലെ എം ബി രാജേഷിനെ 11637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സീറ്റ് പിടിച്ചെടുത്തത്. ജൂൺ നാലിനാണ് ​രാജ്യത്ത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്നത്. ഫലം വരാൻ ഒരു മാസത്തിലേറെ സമയം ബാക്കി നിൽക്കുമ്പോഴാണ് ജയം ഉറപ്പിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം വിഷയത്തിൽ പാർട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *