April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പൂഞ്ചിൽ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ സൈന്യം; ഷാസിതാറിൽ വ്യാപക തിരച്ചിൽ

പൂഞ്ചിൽ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ സൈന്യം; ഷാസിതാറിൽ വ്യാപക തിരച്ചിൽ

By editor on May 6, 2024
0 64 Views
Share

ജമ്മുകശ്മീര്‍ പൂഞ്ച് ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി സൈന്യം. വാഹനവ്യൂഹത്തിന് നേരെ വെടിവൈപ്പ് ഉണ്ടായ ഷാസിതാറിന് സമീപമുള്ള വനമേഖലയില്‍ തിരച്ചിലിനായി കൂടുതല്‍ സംഘത്തെ ഏര്‍പ്പെടുത്തി. ആക്രമണം നടത്തിയ ഭീകരന്‍ പ്രദേശത്തെക്കുറിച്ച് ധാരണയുള്ളവരെന്ന് സൈനിക വൃത്തങ്ങള്‍.(Army to respond to terrorist attack in Poonch)

ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് സൈനിക നടപടി വനമേഖല കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതി നേരിട്ട എത്തി വിലയിരുത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സൈന്യത്തിന്റെ പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായം കിട്ടിയെന്ന സൂചനയും സൈന്യത്തിനുണ്ട്. ഇതിനുതെളിവായി റൈഫിളുകളും കണ്ടെത്തി.
ആക്രമണത്തില്‍ ഭീകരര്‍ ഉപയോഗിച്ചത് M4A1, Type561 അസോള്‍ട്ട് റൈഫിളുകളുകളാണ്. ചൈനീസ് സൈബര്‍ വാര്‍ഫെയര്‍ വിദഗ്ധര്‍ കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിങ് ഡിവിഷന്‍ സന്ദര്‍ശിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *