April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മഞ്ഞപ്പിത്തം : വൈറസിന് ജനിതകമാറ്റമോ? ജാഗ്രത വിടരുത്, ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധ വേണം

മഞ്ഞപ്പിത്തം : വൈറസിന് ജനിതകമാറ്റമോ? ജാഗ്രത വിടരുത്, ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധ വേണം

By editor on May 15, 2024
0 232 Views
Share

മലപ്പുറം: ജില്ലയില്‍ ഈ വർഷം എട്ടുപേർ മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചതോടെ പ്രതിരോധപ്രവർത്തനങ്ങള്‍ ഊർജിതമാക്കി ആരോഗ്യവകുപ്പ് അധികൃതർ.

മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ പഠനവും തുടങ്ങി.

 

ഇതിനായി സാമ്ബിളുകള്‍ ശേഖരിച്ച്‌ തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ജനിതകമാറ്റം വന്നിട്ടുണ്ടെങ്കില്‍ വൈറസിന്റെ ആക്രമണസ്വഭാവത്തിലും മാറ്റമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം പരിഗണിച്ചാണിത്.

 

നിലമ്ബൂർ, ചുങ്കത്തറ, പോത്തുകല്ല്, കാളികാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്ത മരണമുണ്ടായത്. മരിച്ചവരില്‍ 14 വയസ്സുകാരൻ മുതലുള്ളവരുണ്ട്. ജനുവരി മുതല്‍ 1032 മഞ്ഞപ്പിത്ത കേസുകളാണ് മലപ്പുറത്തുണ്ടായത്. സംശയാസ്പദമായ 3184 കേസുകളുമുണ്ടായി.

 

ജില്ലാ മെഡിക്കല്‍ ഓഫീസർ ആർ. രേണുകയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മഞ്ഞപ്പിത്തം പിടിച്ചുകെട്ടാനും വ്യാപനമുണ്ടാകുന്നത് നിയന്ത്രിക്കാനും വിപുലമായ പ്രവർത്തനങ്ങള്‍ക്ക് രൂപംനല്‍കി. വേനല്‍മഴ പെയ്തതോടെ ജലാശയങ്ങളില്‍ മലിനജലമൊഴുക്ക് വ്യാപിക്കുന്ന സാഹചര്യമുണ്ടാകുമെന്നതിനാല്‍ മുന്നൊരുക്ക പ്രവർത്തനവും നടത്തുന്നുണ്ട്.

 

അസുഖമുള്ളവർ കൂടുതല്‍ ജാഗ്രത പാലിക്കണം

 

മരിച്ചവരില്‍ കൂടുതലും മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളവരായിരുന്നു. മറ്റ് അസുഖങ്ങളുള്ളവർ മഞ്ഞപ്പിത്തത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ ഓർമിപ്പിക്കുന്നു. നിലമ്ബൂർ ഗവ.ആശുപത്രിയില്‍ മഞ്ഞപ്പിത്ത ബാധിതർക്കായി പ്രത്യേകം വാർഡ് തുറന്നിട്ടുണ്ട്. നിലവില്‍ 14 രോഗികളാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

 

വേണം, മുൻകരുതലുകള്‍

 

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

  • കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക

  • ഇടയ്ക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക

  • കുടിവെള്ള പമ്ബിങ് സ്റ്റേഷനുകളില്‍ ക്ലോറിനേ ഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പു വരുത്തുക.

  • ഉത്സവങ്ങള്‍, കല്യാണങ്ങള്‍, മറ്റ് ആഘോഷ ങ്ങള്‍ എന്നിവ നടക്കുന്ന സമയമായതിനാല്‍ പൊതുസ്ഥലങ്ങളില്‍നിന്നും മറ്റും

    വാങ്ങിക്കഴിക്കുന്ന ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കണം

  • ആഹാരം കഴിക്കുന്നതിനുമുമ്ബും കഴിച്ചശേഷവും കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക

  • കുഞ്ഞുങ്ങളുടെ കൈയിലെ നഖം വെട്ടി വൃത്തിയാക്കുക

  • മലവിസർജനത്തിനുശേഷം കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ച്‌ കഴുകുക

  • തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യാതിരിക്കുക

  • കുഞ്ഞുങ്ങളുടെ വിസർജ്യങ്ങള്‍ സുരക്ഷിതമായി നീക്കംചെയ്യുക

  • വീടിൻ്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക

  • ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുക

  • പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക

  • പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിക്കുക

ശ്രദ്ധവേണം, ലക്ഷണങ്ങള്‍ കണ്ടാല്‍

  • ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍.

  • പിന്നീട് മൂത്രത്തിലും കണ്ണിലും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം (മഞ്ഞപ്പിത്തം) ഉണ്ടാകും.

  • കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയുമാണ് മഞ്ഞപ്പിത്തം അധികവും പകരുന്നത്.

  • കുഞ്ഞുങ്ങള്‍ക്ക് അത്ര ഗുരുതരമാകാറില്ലെങ്കിലും പ്രായപൂർത്തിയായവരില്‍ രോഗം പലപ്പോഴും ഗുരുതരമാകാറുണ്ട്.

  • കരളിനെയാണ് ഈ രോഗം കൂടുതലും ബാധിക്കുക.

  • മഞ്ഞപ്പിത്തം പൊതുവേ എ, ഇ, ബി, സി, ഡി വിഭാഗം വൈറസുകള്‍ വഴി പകരാറുണ്ട്.

  • എ, ഇ വിഭാഗങ്ങള്‍ ആഹാരവും കു ടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി, ഡി രോഗവിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയാണ് പകരുന്നത്.

Leave a comment

Your email address will not be published. Required fields are marked *