April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, അതാണ് അവരുടെ ​ഗെയിം പ്ലാൻ’: സയീദ് അൻവർ

‘സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, അതാണ് അവരുടെ ​ഗെയിം പ്ലാൻ’: സയീദ് അൻവർ

By editor on May 16, 2024
0 65 Views
Share

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ പാകിസ്താനിൽ വിവാഹമോചനങ്ങൾ 30 ശതമാനത്തോളം വർധിച്ചെന്ന വിവാദ പരാമർശവുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ സയീദ് അൻവർ. വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ സയീദിനെതിരെ ഉയരുന്നത്.

സാമ്പത്തികമായി ഭദ്രത വരുന്നതോടെ സ്ത്രീകൾക്ക് സ്വന്തമായി വീട് കണ്ടെത്താനും ഒറ്റയ്ക്ക് ജീവിക്കാനും തോന്നുമെന്നും, ഇതാണ് ഡിവോഴ്‌സിലേക്ക് നയിക്കുന്നതിനും സയീദ് പറഞ്ഞു. എന്ന് സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയോ അന്ന് മുതൽ പാകിസ്താനിൽ വിവാഹമോചനങ്ങൾ അധികരിച്ചു സയീദ് പറഞ്ഞു. ‘ഭാര്യമാർ പറയുന്നു, എനിക്ക് സ്വന്തമായി സമ്പാദിക്കണം. എനിക്ക് സ്വന്തമായി കുടുംബം നടത്തണം, എന്ന്. പക്ഷെ ഇതൊരു ഗെയിം ആണെന്ന് അവർ തിരിച്ചറിയുന്നില്ലെന്നും സയീദ് പറഞ്ഞു.

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ ലോകത്ത് മുഴുവൻ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നാണ് വിഡിയോയിൽ പാകിസ്ഥാൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ പറയുന്നത്.

‘ഞാൻ ലോകത്തിന്റെ മുഴുവൻ കോണിലും യാത്ര ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ഞാൻ കണ്ടത് യുവാക്കൾ എല്ലാം തന്നെ വളരെ ബുദ്ധിമുട്ടിലാണ്. കുടുംബങ്ങൾ എല്ലാം തന്നെ മോശമായ ഒരു അവസ്ഥയിൽ എത്തിയിട്ടുണ്ട്. കമിതാക്കൾ എല്ലാം തന്നെ തമ്മിൽ വഴക്കുകൾ പതിവായിരിക്കുന്നു. ഇതെല്ലാം കൊണ്ട് രാജ്യം തന്നെ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇതിനെല്ലാം കാരണം അവരൊക്കെ അവരുടെ സ്ത്രീകളെ പണത്തിന് വേണ്ടി ജോലിക്ക് പറഞ്ഞയക്കുന്നത് കൊണ്ടാണെന്നും സയീദ് കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *