April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിഷേധം;എംഎസ്‌എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിഷേധം;എംഎസ്‌എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍.

By editor on May 18, 2024
0 64 Views
Share

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ പ്രതിഷേധിച്ച എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പ്ലസ് വണ്‍ സീറ്റുകളുടെ ലഭ്യത കുറവുമായി ബന്ധപ്പെട്ടായിരുന്നു നൗഫലിന്റെ പ്രതിഷേധം.

 

സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗം വിളിച്ചത്. വിദ്യാർഥി സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, മഹിളാ സംഘടനകള്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയായിരുന്നു യോഗം. മലബാർ മേഖലയില്‍ ആവശ്യത്തിന് ഹയർസെക്കൻഡറി സീറ്റുകളില്ലെന്ന് ചൂണ്ടികാട്ടി പ്രതിഷേധ മുദ്രാവാക്യങ്ങളെഴുതിയ ടീഷർട്ട് യോഗത്തില്‍ നൗഫല്‍ ഉയർത്തിക്കാട്ടി.

 

യോഗം തുടങ്ങിയതും നൗഫല്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. 45530 സീറ്റുകള്‍ മലബാറിന്റെ അവകാശമാണ്. മലബാർ കേരളത്തിലാണെന്നും ടീ ഷർട്ടില്‍ എഴുതിയിരുന്നു. യോഗത്തില്‍ പ്രതിഷേധിച്ചതിന് നൗഫലിനെ മന്ത്രി വിമർശിച്ചു. യോഗത്തില്‍ പങ്കെടുക്കാതെ പ്രതിഷേധം തുടർന്നതോടെ നൗഫലിനെ ഹാളില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ഹാളിന് പുറത്തുനിന്നും പ്രതിഷേധം തുടർന്നതോടെ കന്റോണ്‍മെന്റ് പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

 

മലബാർ മേഖലയില്‍ ഇനിയും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. കഴിഞ്ഞ തവണ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഇത്തവണ അനുവദിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കില്ലെന്ന നിലപാടിനെതിരെ മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു നൗഫലിന്റെ പ്രതിഷേധം

Leave a comment

Your email address will not be published. Required fields are marked *