April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • MALOOR
  • ചാലക്കര ശ്രീനാരായണമഠം സുവർണ്ണ ജൂബിലി ആഘോഷം : രഥഘോഷയാത്ര നടത്തി

ചാലക്കര ശ്രീനാരായണമഠം സുവർണ്ണ ജൂബിലി ആഘോഷം : രഥഘോഷയാത്ര നടത്തി

By editor on May 19, 2024
0 97 Views
Share

 

,

ചാലക്കര ശ്രീനാരായണമഠം സുവർണ്ണ ജൂബിലി ആഘോഷം : രഥഘോഷയാത്ര നടത്തി

 

 

ചാലക്കര: ചാലക്കര – പള്ളൂർ സംയുക്ത സംഘം ശ്രീനാരായണ മഠം ചാലക്കരയുടെ സുവർണ്ണ ജൂബിലി ആഘോഷ സമാപനം ഉസ്മാൻ ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു. ഗുരുദേവ പ്രതിമ വഹിച്ച് ദീപാലംകൃതമായ രഥത്തിൽ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മഠത്തിൽ നിന്ന് പുറപ്പെട്ട രഥ ഘോഷയാത്ര ചാലക്കര പ്രദേശത്തെ വീഥികളിലൂടെ സഞ്ചരിച്ച ശേഷം ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ എത്തിച്ചേർന്നു.

സാംസ്കാരിക സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. ഡോ.വി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അച്ചമ്പത്ത് ദാമോധരൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ഡോ.വി.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.സത്യൻ, പി.വി.ലവ് ലിൻ, അജിത്ത് വളവിൽ, ശ്യാം സുന്ദർ, സരോഷ് മുക്കത്ത് എന്നിവർ പ്രസംഗിച്ചു. മൺമറഞ്ഞു പോയ മഠത്തിൻ്റെ ആരംഭകാല പ്രവർത്തകരെ സ്മരിച്ച് സ്മൃതി പൂജ നടത്തി. ശ്രീനാരായണ കലാകേന്ദ്രം ചാലക്കര അവതരിപ്പിച്ച ദൈവദശകത്തിൻ്റെ നൃത്താവിഷ്കാരമുണ്ടായി.

കേരള ഫോക് ലർ അക്കാദമിയും മിഴികലാ സമിതി മാണിയൂരും

ചേർന്ന് അവതരിപ്പിച്ച പാട്ടരങ്ങ് – നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരങ്ങളുമുണ്ടായി.

Leave a comment

Your email address will not be published. Required fields are marked *