April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഇറാന്‍ വരെ നീളുന്ന മാഫിയ ബന്ധം തേടി കേന്ദ്ര ഏജന്‍സികളും

ഇറാന്‍ വരെ നീളുന്ന മാഫിയ ബന്ധം തേടി കേന്ദ്ര ഏജന്‍സികളും

By editor on May 20, 2024
0 68 Views
Share

കൊച്ചി: അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് ആളുകളെ കടത്തുന്ന സംഘം കൊച്ചിയില്‍ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തൃശൂര്‍ വലപ്പാട് സ്വദേശി സാബിത്ത് നാസറിനെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. അവയവ കച്ചവടത്തിനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയില്‍ ഇയാള്‍ ശസ്ത്രക്രിയക്കെത്തിച്ച് നല്‍കി. കേസില്‍ കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങി. പ്രതിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും.

നെടുമ്പാശ്ശേരിയില്‍ നിന്നും കുവൈത്തിലേക്കും അവിടെനിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്തക്രിയ നടന്നിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറാനില്‍ നിന്ന് കുവൈത്ത് വഴിയാണ് സാബിത്ത് കേരളത്തില്‍ എത്തിയത്. അവയവ കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരും വഴിയാണ് ഇപ്പോള്‍ സാബിത്തിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. വിഷയത്തില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ദാതാവ് ആകാന്‍ സ്വയം ഇറങ്ങി പുറപ്പെട്ട് ഒടുവില്‍ ഈ മാഫിയ സംഘത്തിലെ കണ്ണിയായെന്നാണ് സാബിത്ത് നാസര്‍ പൊലീസിനോട് പറയുന്നത്. 2019ല്‍ വൃക്ക നല്‍കി പണം കൈപ്പറ്റാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ കൂടുതല്‍ ദാതാക്കളെ ബന്ധപ്പെടുത്തി നല്‍കിയാല്‍ പണം വഴിയെ പോരുമെന്ന് മനസ്സിലാക്കി ഏജന്റായി. അവയവങ്ങള്‍ വിറ്റത് വന്‍തുകയ്ക്കാണ്. 2019ല്‍ തൃശൂര്‍ വലപ്പാട് ഇടമുട്ടത്ത് പത്ത് ദിവസം മാത്രമാണ് സാബിത്ത് നാസര്‍ താമസിച്ചത്. എന്നാല്‍ അവിടം നാട്ടിലെ മേല്‍വിലാസമാക്കി. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ വീട്ടിലും പലയിടങ്ങളിലായി വാടകവീടെടുത്തും കേരളത്തില്‍ വന്നും പോയുമിരുന്നു.

കൂടുതല്‍ സമയവും ഇറാനില്‍ താമസമാക്കി. അവിടെ ഫരീദിഖാന്‍ ആശുപത്രിയില്‍ വൃക്ക മാറ്റി വയ്ക്കല്‍ നടപടികള്‍ക്കായി 20 ദാതാക്കളെ വരെ ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്തുവെന്നാണ് പ്രതിയുടെ മൊഴി. മലയാളികളില്‍ അല്ല അവയവം മാറ്റിവയ്ക്കല്‍ ഭൂരിഭാഗവും നടത്തിയത് ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരെയെന്നും ഇയാളുടെ കുറ്റസമ്മത മൊഴി. എന്നാല്‍ വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.


ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം വേണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പണം വാഗ്ദാനം നല്‍കി ചൂഷണം ചെയ്ത് എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് ഇയാള്‍ അവയവകടത്ത് നടത്തിയത്. നാമം മാത്രമായ തുക ദാതാവിന് നല്‍കി സ്വീകര്‍ത്താവില്‍ നിന്ന് പലഇരട്ടി തുക കൈപ്പറ്റിയാണ് മാഫിയസംഘങ്ങള്‍ ലാഭം കൊയ്യുന്നത്.

തത്കാലത്തേക്ക് താമസിച്ചൊഴിഞ്ഞ മേല്‍വിലാസം വഴി ഇയാള്‍ എങ്ങനെ പാസ് പോര്‍ട്ട് നേടി എന്നതും പൊലീസ് അന്വേഷിക്കുന്നു. എന്നാല്‍ രാജ്യാന്തര ബന്ധങ്ങളിലേക്ക് വഴിവയ്ക്കുന്ന കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണോ എന്നതിലും പരിശോധന തുടങ്ങി. കേസില്‍ പ്രാഥമിക വിവരശേഖരണം കേന്ദ്ര ഏജന്‍സികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *