April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മുല്ലൂരില്‍ ആഭരണങ്ങള്‍ കവര്‍ന്നശേഷം വയോധികയെ കൊലപ്പെടുത്തിയ കേസ്: മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

മുല്ലൂരില്‍ ആഭരണങ്ങള്‍ കവര്‍ന്നശേഷം വയോധികയെ കൊലപ്പെടുത്തിയ കേസ്: മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

By editor on May 22, 2024
0 73 Views
Share

തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. ( death penality for mullur shanthakumari murder case accused)

2022 ജനുവരി 14നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. കോവളം സ്വദേശികളായ റഫീബ ബീവി മകന്‍ ഷഫീഖ്, സുഹൃത്ത് അല്‍ അമീന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇവര്‍ ശാന്തകുമാരിയുടെ അയല്‍വാസികള്‍ കൂടിയായിരുന്നു. കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് തെളിഞ്ഞെന്നും തെളിവുകള്‍ പര്യാപ്തമാണെന്നും കോടതി പറഞ്ഞു. തെളിവുനശിപ്പിക്കാനും ഒളിവില്‍ പോകാനും പ്രതികള്‍ നടത്തിയ ശ്രമങ്ങളും കോടതി ചൂണ്ടിക്കാട്ടി.

Leave a comment

Your email address will not be published. Required fields are marked *