April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഐ എ പി ക്രിട്ടിക്കല്‍ കെയര്‍ സംസ്ഥാന സമ്മേളനം: ശില്പശാലകള്‍ തുടങ്ങി

ഐ എ പി ക്രിട്ടിക്കല്‍ കെയര്‍ സംസ്ഥാന സമ്മേളനം: ശില്പശാലകള്‍ തുടങ്ങി

By editor on May 25, 2024
0 144 Views
Share

കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള ക്രിട്ടിക്കല്‍ കെയര്‍ പരിശീലനം വ്യാപകമാക്കണമെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന ഘടകത്തിന്റെയും ഐ എ പി ക്രിട്ടിക്കല്‍ കെയര്‍ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ക്രിട്ടിക്കല്‍ കെയര്‍ ശില്പശാലകള്‍ ആവശ്യപ്പെട്ടു. ശാസ്ത്രീയമായ ക്രിട്ടിക്കല്‍ കെയര്‍ പരിശീലനം വഴി കുട്ടികളിലെ ഗുരുതരാവസ്ഥ ചികിത്സിച്ച് ഭേദമാക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പരിശീലനം വഴി അപകടാവസ്ഥ തരണം ചെയ്യാനാകുമെന്നും ശില്പശാല അഭിപ്രായപ്പെട്ടു . കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ വെച്ച് നടന്ന ശില്‍പ്പശാലകള്‍ക്ക് ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധര്‍ നേതൃത്വം നല്‍കി. ഡോക്ടര്‍മാരുടെ ശില്പശാല ചിഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ സുപ്രിയ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, വെല്ലൂര്‍ പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി പ്രൊഫസര്‍ ഡോ എബോര്‍ ജേക്കബ്, ഡോ ഷിജു കുമാര്‍, ഡോ പൂര്‍ണിമ വേണുഗോപാല്‍, ഡോ റോസ് മേരി ലോറന്‍സ്, ഡോ അനൂപ് നമ്പ്യാര്‍, ഡോ നജ്മല്‍ ഹുസൈന്‍, ഡോ കിഷോര്‍ സുശീലന്‍, ഡോ മൃദുല്‍ ഗിരീഷ്, ഡോ ദിവാകര്‍ ജോസ്, ഡോ സുഹാസ് ദാസ്, ഡോ എം കെ നന്ദകുമാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു . നഴ്‌സുമാര്‍ക്കുള്ള പ്രത്യേക ക്രിട്ടിക്കല്‍ കെയര്‍ ശില്പശാല ഐ എ പി കണ്ണൂര്‍ പ്രസിഡണ്ട് ഡോ കെ സി രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഡോ ശരത് ബാബു,ഡോ അനില്‍കുമാര്‍, ഡോ കെ വിനീത, ഡോ ഫെബിന എ റഹ്‌മാന്‍, ഡോ ശിശിര ഫിലിപ്പ്, ഡോ ആഷ്ലി ഷാജി, ഡോ ആര്യാദേവി, ഡോ പത്മനാഭ ഷേണായി, ഡോ മൃദുല ശങ്കര്‍, ഡോ അരുണ്‍ അഭിലാഷ്, ഡോ സുല്‍ഫിക്കര്‍ അലി, ഡോ കെ വി ഊര്‍മ്മിള, ഡോ വീണ,ഡോ മായ, ഡോ അമൃത. ഡോ ജിനോസ് ബാബു, ഡോ ശ്രീകാന്ത് നായനാര്‍ ഡോ ആരതി, ഡോ നയീമ, ഡോ ദിബു നേതൃത്വം നല്‍കി.ശില്പശാലകളില്‍ ഇരുന്നൂറോളം പ്രതിനിധികള്‍ സംബന്ധിച്ചു

ഞായറാഴ്ച നടക്കുന്ന അക്കാദമിക സമ്മേളനം ഐ എ പി സംസ്ഥാന പ്രസിഡണ്ട് ഡോ ഷിമ്മി പൗലോസ് ഉദ്ഘാടനം ചെയ്യും.

ഫോട്ടോ: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച ശില്പശാല ചിഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ സുപ്രിയ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

 

Leave a comment

Your email address will not be published. Required fields are marked *