April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തെറിമ്മല്‍ GSS ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം

തെറിമ്മല്‍ GSS ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം

By editor on May 27, 2024
0 114 Views
Share

മുഴപ്പിലങ്ങാട് : തെറിമ്മല്‍ GSS ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ.രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.

ചടങ്ങില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ടി സജിത അദ്ധ്യക്ഷത വഹിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് ഉമ്മലില്‍ റയീസ് സ്വാഗതം പറഞ്ഞു.

മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കലാ കായിക രംഗത്ത് കാല്‍ നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു വരുന്ന തെറിമ്മല്‍ GSS ക്ലബ്ബ്, നിലവില്‍ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. കാലാ കായിക രംഗങ്ങള്‍ക്ക് പുറമെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും നിറ സാന്നിധ്യമായിരുന്നു GSS ക്ലബ്ബ്.

ഉദ്ഘാടന ചടങ്ങില്‍ വെച്ച് ഈവര്‍ഷത്തെ SSLC, PLUS TWO, LSS USS പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ടി.വി. റോജ, പ്രശസ്ത സാഹിത്യകാരന്‍ ടി.കെ.ഡി മുഴപ്പിലങ്ങാട്, കെ.വി.പത്മനാഭന്‍, സി.കെ.ദാസന്‍, ഡി.കെ.മനോജ്, സി.കെ.രമേശന്‍, തറമ്മല്‍ നിയാസ്, സി.എം.നജീബ്, മുഹമ്മദ് ഫൈസല്‍ പി.എ, ഷബിന്‍ കൈപ്രത്ത് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ക്ലബ്ബ് സെക്രട്ടറി നിധീഷ് കെ നന്ദി പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാ പരിപാടികളും, കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *