April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘സാമ്പത്തിക ബാധ്യത മൂലം മരിക്കുന്നു’; കുടുംബത്തിലെ 3 പേരുടെ മരണത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

‘സാമ്പത്തിക ബാധ്യത മൂലം മരിക്കുന്നു’; കുടുംബത്തിലെ 3 പേരുടെ മരണത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

By editor on June 10, 2024
0 44 Views
Share

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. തമിഴ്നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നൽകാൻ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ലെന്നും സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് ആത്മഹത്യകുറിപ്പിലുളളത്.

മണിലാൽ, ഭാര്യ സ്മിത, മകൻ അബി ലാൽ എന്നിവരെയാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ്‌ മരണമെന്നാണ് പൊലീസ് നിഗമനം.

അതേസമയം പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. സൈനേഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുടുംബസമേതം ജീവനൊടുക്കാൻ പോവുകയാണെന്ന് മണിലാൽ ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. വിവരമറിഞ്ഞ് നഗരസഭ കൗൺസിലർ മഹേഷും മകനും സ്ഥലത്തെത്തിയപ്പോൾ വിഷം കുടിച്ച് അവശനിലയിലാണ് കുടുംബാംഗങ്ങളെ കണ്ടെത്തിയത്.

Leave a comment

Your email address will not be published. Required fields are marked *