April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഓർമകളുടെ സുകന്ധം തേടി കവിതാ സമാഹാരം പ്രകാശനം ചെയ്തു*

ഓർമകളുടെ സുകന്ധം തേടി കവിതാ സമാഹാരം പ്രകാശനം ചെയ്തു*

By editor on June 23, 2024
0 369 Views
Share

*ഓർമകളുടെ സുകന്ധം തേടി കവിതാ സമാഹാരം പ്രകാശനം ചെയ്തു*

തലശ്ശേരി ടെംപിൾ ഗേറ്റ് സ്പോട്ടിങ് അറീന ലൈബ്രററി &റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ പി ജി വടക്കുമ്പാട് രചിച്ച ഓർമകളുടെ സുകന്ധം തേടി കവിതാ സമാഹാരം പ്രകാശനം ചെയ്തു.

പുസ്തക പ്രകാശനം ടി. കെ. ഡി മുഴപ്പിലങ്ങാട് നിർവഹിച്ചു.

ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളും കുമാരനാശാന്റെ കാവ്യ പാരമ്പര്യവും സമനിയിപ്പിച്ച കവിതകളാണ് പി കെ ജി എഴുതിയതെന്നും,

ഉത്തരമലബാറിലെ സമകാലികരായ കവികളിൽ വിഷയ വൈവിധ്യവും പ്രകൃതി നിരീക്ഷണ സാഹിത്യം കൊണ്ട് ശ്രദ്ധേയമായ കവിതകൾ എഴുതിയവരിൽ പികെജിയുടെ സ്ഥാനം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

പാട്യം വിശ്വനാഥ് പുസ്തകം സ്വീകരിച്ചു.

ടി വി സുമിത്രൻ എൻജിനിയർ പുസ്തക പരിചയം നടത്തി.

വായനശാല പ്രസിഡന്റ്‌ കെ പി മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാരായി ചന്ദ്രശേഖരൻ ആശംസ നേർന്നു.

വായനശാല സെക്രട്ടറി കെ സി അജിത് കുമാർ സ്വാഗതാവും എം കെ വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു .

Leave a comment

Your email address will not be published. Required fields are marked *