April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കായംകുളത്ത് ഉൾപ്പെടെ പുതിയ അഞ്ച് തിയറ്ററുകൾ ഉടൻ ആരംഭിക്കും : മന്ത്രി സജി ചെറിയാൻ

കായംകുളത്ത് ഉൾപ്പെടെ പുതിയ അഞ്ച് തിയറ്ററുകൾ ഉടൻ ആരംഭിക്കും : മന്ത്രി സജി ചെറിയാൻ

By editor on June 28, 2024
0 115 Views
Share

സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെഎസ്എഫ്ഡിസി) കീഴിൽ തുടങ്ങുന്ന പുതിയ അഞ്ച് തിയറ്റർ സമുച്ചയങ്ങളുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. എംഎൽഎമാരായ എം നൗഷാദ്, കടകംപള്ളി സുരേന്ദ്രൻ, കെ പ്രേംകുമാർ, പി വി ശ്രീനിജൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തിയറ്റർ സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കായംകുളം മുനിസിപ്പാലിറ്റിയിൽ മൂന്ന് സ്‌ക്രീനുകൾ അടങ്ങുന്ന തിയറ്റർ സമുച്ചയം, കോട്ടയം ജില്ലയിൽ വൈക്കം മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തിയറ്റർ സമുച്ചയം, തൃശൂർ ജില്ലയിൽ അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തിയറ്റർ സമുച്ചയം, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തിയറ്റർ സമുച്ചയം, കണ്ണൂർ ജില്ലയിൽ പായം പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തിയറ്റർ സമുച്ചയം എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *