April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • എസ്.എസ്.എൽ.സി: വിജയികളെ അനുമോദിച്ചു !

എസ്.എസ്.എൽ.സി: വിജയികളെ അനുമോദിച്ചു !

By editor on July 1, 2024
0 81 Views
Share

മാഹി: ചാലക്കര ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിൽ എസ്.എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയത്തിൽ പങ്കാളികളായ എഴുപത്തി ഒമ്പതു കുട്ടികളെയും സ്നേഹ സൽക്കാരം നല്കിയും ഉപഹാരം സമ്മാനിച്ചും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സഹപാഠി കൂട്ടായ്മ അനുമോദിച്ചു.

ഉസ്മാൻ കൺവെൻഷൻ ഹാളിൽ സഹപാഠി പ്രസിഡണ്ട് കെ. മോഹനൻ്റെ അധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വിജയ വഴിയിൽ ലഭിക്കുന്ന ഓരോ അംഗീകാരവും ലക്ഷ്യസാക്ഷാത്ക്കാരം
നേടുന്നതിനുള്ള പ്രചോദനമാവണമെന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.

കുഞ്ഞിപ്പക്കി സാഹിബ് കുടുംബാംഗം എം.വി.കെ ഷംസുദ്ദീൻ മുഖ്യഭാഷണം നടത്തി.

പുതുച്ചേരി പോലീസിൽ സബ് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച സഹപാഠി എക്സിക്യൂട്ടിവ് കമ്മറ്റിയംഗം
പി. അനിൽകുമാറിനെ ചടങ്ങിൻ്റെ ഭാഗമായി പൊന്നാട അണിയിച്ചും ഉപഹാരം നല്കിയും ആദരിച്ചു.

സ്കൂൾ പ്രധാനാധ്യാപകൻ പി.എം. വിദ്യാസാഗർ,
മാതൃസമിതി അധ്യക്ഷ ബിന്ദു സന്തോഷ്, പി.പി. റനീഷ്, പി.പി.അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വിദ്യാർഥികളായ എ.ദേവനന്ദ,ആർ ശ്രീയ എന്നിവർ മറുപടി ഭാഷണം നടത്തി.

സഹപാഠി സെക്രട്ടറി കെ.പി. വത്സൻ സ്വാഗതവും കെ. ചിത്രൻ നന്ദിയും പറഞ്ഞു.

സഹപാഠി മെമ്പർമാരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം കൊണ്ട് അനുമോദന പരിപാടി ശ്രദ്ധേയമായി

Leave a comment

Your email address will not be published. Required fields are marked *