April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • *എങ് മൈൻഡ്സ്* *ഇന്റർനാഷണൽ തളിപ്പറമ്പ്* *ക്ലബ്ബ് ഭാരവാഹികൾ* *സ്ഥാനമേറ്റു*

*എങ് മൈൻഡ്സ്* *ഇന്റർനാഷണൽ തളിപ്പറമ്പ്* *ക്ലബ്ബ് ഭാരവാഹികൾ* *സ്ഥാനമേറ്റു*

By editor on July 8, 2024
0 184 Views
Share

*എങ് മൈൻഡ്സ്* *ഇന്റർനാഷണൽ തളിപ്പറമ്പ്* *ക്ലബ്ബ് ഭാരവാഹികൾ* *സ്ഥാനമേറ്റു*

എങ് മൈൻഡ്സ് ഇന്റർനാഷണൽ തളിപ്പറമ്പ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു. ഇന്റർനാഷണൽ എൽഡേർസ് ഫോറം ചെയർമാൻ കെഎം സ്കറിയാച്ചൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സി വി ഹരിദാസൻ അധ്യക്ഷത വഹിച്ചു. റീജണൽ ചെയർമാൻ കെ രഞ്ജിത്ത് കുമാർ സ്ഥാനാരോഗണ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തൻ മാസ്റ്റർ പുതിയ മെമ്പർമാരെ സത്യവാജകം ചൊല്ലിക്കൊടുത്ത് പ്രസ്ഥാനത്തിലേക്ക് ചേർത്തു. സ്ഥാനം ഏറ്റെടുത്ത പ്രസിഡന്റ് ഡെൻസി സിനു അടുത്ത ഒരു വർഷം ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇന്റർനാഷണൽ പ്രസിഡിയം മെമ്പർ ടി.കെ. രമേഷ് കുമാർ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. എം പ്രമോദ് ഫ്ലാഗ് പ്രസന്റേഷൻ നിർവഹിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ ക്ലബ്ബ് മെമ്പർമാരുടെ കുട്ടികൾക്ക് ബിജു ഫ്രാൻസിസ് ഉപഹാരം നൽകി അനുമോദിച്ചു. അഡ്വക്കറ്റ് എംകെ വേണുഗോപാൽ, എം ടി പ്രകാശൻ, കെ രാജൻ, രഞ്ജിത്ത് രാഘവൻ, സജീവ് ജോസ് എന്നിവർ സംസാരിച്ചു. സി വി വിനോദ് കുമാർ സ്വാഗതവും പി വി അനിൽകുമാർ നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *