April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഇരുന്നൂറോളം കേസുകളിൽ പ്രതിയായ അന്ത‍ർ ജില്ലാ മോഷ്ടാവ് പക്കി സുബൈറിനെ തന്ത്രപരമായി കുടുക്കി വീണ്ടും മാവേലിക്കര പോലീസ്.

ഇരുന്നൂറോളം കേസുകളിൽ പ്രതിയായ അന്ത‍ർ ജില്ലാ മോഷ്ടാവ് പക്കി സുബൈറിനെ തന്ത്രപരമായി കുടുക്കി വീണ്ടും മാവേലിക്കര പോലീസ്.

By editor on July 15, 2024
0 108 Views
Share

ജയിലിൽ നിന്ന് ഇറങ്ങി കഴിഞ്ഞ രണ്ട് മാസത്തിനിടെ മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര, നൂർനാട്, വള്ളികുന്നം, കരുനാഗപ്പളളി, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിൽ കടകളുടെ പൂട്ട് കുത്തി തുറന്ന് ഇരുന്നൂറോളം മോഷണം നടത്തയ ശുരനാട് തെക്കേമുറിയിൽ കുഴിവിള വടക്കതിൽ പക്കി സുബൈ‍ർ എന്ന് വിളിക്കുന്ന സുബൈർ (49) നെ ആണ് മാവേലിക്കര പോലീസ് മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് അതി സാഹസികമായി ഓടിച്ചിട്ട് പിടികുടിയത്. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്ന മോഷണങ്ങളെ തുട‍ർന്ന് ബഹു ആലപ്പുുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണിന്റെ നി‍ർദ്ദേശ പ്രകാരം ബഹു ഡി വൈ എസ് പി കെ എൻ രാജേഷിന്റെ മേൽനോട്ടത്തിൽ മാവേലിക്കര എസ്സ് എച്ച് ഓ ഈ നൗഷാദിന്റെ നേതൃത്വത്തിൽ പല സംഘംങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി വലയിൽ ആയത്. കഴിഞ്ഞ തവണയും മാവേലിക്കര പോലീസ് തന്നെ ആണ് ഈ പ്രതിയെ പിടികുടിയത്. കഴിഞ്ഞ രണ്ട് മാസമായി പല സംഘങ്ങളായി തിരിഞ്ഞ പോലീസ് സ്ഥിരമായി പക്കി വരാൻ സാദ്യധ ഉളള സ്ഥലങ്ങളിലും കടകളിലും രാത്രി ഒൻപത് മണി മുതൽ നേരം പുലരും വരെ പതുങ്ങി ഇരുന്ന് നിരീക്ഷിച്ച് വരുകയായിരുന്നു. ട്രെയിൻ മാ‍ർഗം ആണ് ഇയാൾ മോഷണത്തിന് പോകുന്നത് എന്ന് അറിഞ്ഞ പോലീസ് വിവിധ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരുച്ച് അന്വേഷണം നടത്തി വരവേ ആണ് പക്കി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് മാവേലിക്കര പോലീസ് പിടികുടിയത്. അടിവസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തിയിരുന്ന പ്രതി അതീവ വൈദഗ്ദ്യം ഉപയോഗിച്ചാണ് കടകളുടെ പൂട്ടുകൾ തകർത്തിരുന്നത്.


പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും കുടുംബവുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടാത്തതും മോഷണ ശേഷം തെട്ടടുത്ത വീട്ടിൽ കയറി കുളിച്ച് അവിടുന്ന് തന്നെ വസ്ത്രവും എടുത്ത് ആദ്യം കാണുന്ന ട്രെയിനിലോ ബസിലോ കയറി പോയി പൊതു സ്ഥലങ്ങളിൽ തന്നെ വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ട്രെയിനിൽ തന്നെ കുടുതൽ സമയം ചിലവഴിക്കുന്നതും അന്വേഷണത്തെ ദുഷകരമാക്കി. മാവേലിക്കര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ
ഇ. നൗഷാദ്, എസ്സ് ഐ മാരായ നിസ്സാറുദ്ദീൻ, അനിൽ എം എസ്സ്, അജിത്ത് ഖാൻ, എബി എം സ്സ്, , രമേഷ് എസ്സ്, എ എസ്സ് എൈ റിയാസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, നോബിൾ, പ്രദീപ്, രാജേഷ് സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, സീയാദ്, ബോധിൻ, ജവഹ‍ർ, അനന്തമൂർത്തി, അജീഷ്, കാർത്തിക് മോഹൻ, സലാഹുദീൻ, മധു, ഷാരോൺ എന്നിവർ അടങ്ങുന്ന പോലീസ് സംഘം ആണ് പ്രതിയെ പിടികുടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

Leave a comment

Your email address will not be published. Required fields are marked *