April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നടൻ കീരിക്കാടൻ ജോസ് (മോഹൻ രാജ്) അന്തരിച്ചു

നടൻ കീരിക്കാടൻ ജോസ് (മോഹൻ രാജ്) അന്തരിച്ചു

By editor on October 3, 2024
0 94 Views
Share

തിരുവനന്തപുരം: മലയാള സിനിമയില്‍ വില്ലൻ വേഷങ്ങളില്‍ തിളങ്ങിയ അതികായൻ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു.

ഇന്ന് വൈകിട്ട് മൂന്നോടെ കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമാ-സീരിയല്‍ താരവും നിർമാതാവുമായ ദിനേശ് പണിക്കരാണ് നടന്റെ വിയോഗ വാർത്ത സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് ആണ് അവസാന ചിത്രം. സംസ്കാരം നാളെ വിട്ടുവളപ്പില്‍.മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിരുന്നു. പാർക്കിൻസണ്‍ രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.ചെന്നൈയിലായിരുന്ന കുടുംബം ആയുർവേദ ചികിത്സയ്‌ക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്.ഭാര്യ ഉഷ, മക്കള്‍: ജെയ്ഷ്മ, കാവ്യ

 

കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന പേര് പില്‍ക്കാലത്ത് മോഹൻ രാജിന്റെ സ്വന്തം പേരായി അറിയപ്പെടുകയായിരുന്നു.ഏറെ നാളായി ശാരീരിക അവശതകളെ തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നു.ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്‌സ്, സെട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പൊലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്.

 

1988 ല്‍ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ ചിത്രം. രണ്ടാമത്തെ സിനിമയായിരുന്നു 1989 ല്‍ പുറത്തിറങ്ങിയ കിരീടമാണ് മോഹൻരാജിനെ അടയാളപ്പെടുത്തിയത്. പിന്നീട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലനിലേക്കുള്ള ഉദയം അവിടെ തുടങ്ങുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്ബോഴാണു കിരീടത്തില്‍ അഭിനയിക്കുന്നത്. തെലുങ്കിലും തമിഴിലും തിരക്കുള്ള നടനായി മാറിയ മോഹൻ രാജ് രണ്ട് ജപ്പാനീസ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *