April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വടകര ഓഫീസിൽഇഡി റെയ്ഡ് നടന്നുവെന്നത് അടിസ്ഥാനരഹിതമെന്ന് ചെയർമാൻ Dr . സോജൻ വി

ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വടകര ഓഫീസിൽഇഡി റെയ്ഡ് നടന്നുവെന്നത് അടിസ്ഥാനരഹിതമെന്ന് ചെയർമാൻ Dr . സോജൻ വി

By editor on March 2, 2024
0 169 Views
Share

ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വടകര ഓഫീസിൽഇഡി റെയ്ഡ് നടന്നുവെന്നത് അടിസ്ഥാനരഹിതമെന്ന് ചെയർമാൻ Dr . സോജൻ വി അവിറാച്ചൻ.ഇടപാടുകൾ കൃത്യമായി നടക്കുന്നതായും ചെയർമാൻ.

1998 മുതൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്ന, 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സൊസൈറ്റി ആണ് ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി ലിമിറ്റഡ് . മെമ്പേഴ്സിൽ നിന്ന് ഡെപ്പോസിറ്റ് സ്വീകരിക്കുകയും മെമ്പേഴ്സിന് ലോൺ കൊടുക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് ചെയ്തു വരുന്നത്. ഗ്യാരണ്ടിയോട് കൂടെയുള്ള ലോണുകളും അതോടൊപ്പം തന്നെ നിയമപരമായ നിക്ഷേപങ്ങളും മാത്രമാണ് ഈ സൊസൈറ്റി ചെയ്തിട്ടുള്ളത്. ഇപ്പോൾ ആരോപിക്കപ്പെടുന്ന ആരോപണം തികച്ചും അടിസ്‌ഥാന രഹിതമാണ്. ചില തല്പര കക്ഷികൾ വളച്ചൊടിക്കപ്പെട്ട പല ആരോപണങ്ങളുമാണ് ഇന്ന് നടത്തുന്നത്. നമ്മുടെ സൊസൈറ്റി യാതൊരു തരത്തിലുള്ള ക്രമക്കേടുകളും ഇതുവരെയും ചെയ്തിട്ടില്ല. നമ്മുടെ

ഷെയർഹോൾഡേഴ്‌സിന് വളരെ ശക്തമായ പിന്തുണയോടു കൂടി എല്ലാവിധമായ സൗകര്യങ്ങളോടും കൂടിയ ഒരു നല്ല ബാങ്കിംഗ് സംവിധാനം അവർക്ക് എത്തിച്ച് കൊടുക്കുന്ന വളരെ നല്ല സർവ്വീസോടെ പ്രവർത്തിക്കുന്ന ഒരു സൊസൈറ്റിയാണ്. ഇവിടെ നടന്നത് സാധാരണ ഗതിയിൽ ഏതൊരു സ്‌ഥാപനത്തിലെ പോലെയും നടക്കുന്ന ഒരു Income Tax ന്റെ ഇൻസ്‌പെക്ഷൻ മാത്രമാണ് ഉണ്ടായത്. ഇൻസ്‌പെക്ഷന് ശേഷം യാതൊരു തരത്തിലുള്ള ക്രമക്കേടുകളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുമില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പറയപ്പെടുന്ന പല ആരോപണങ്ങളും വാസ്തവ വിരുദ്ധമാണെന്നും

ചെയർമാൻ Dr

സോജൻ വി അവിറാച്ചൻ

പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *