April 20, 2025
  • April 20, 2025
Breaking News
  • Home
  • THIRUVANGAD
  • ജീവൻ പണയപ്പെടുത്തിയുള്ള അഭ്യാസത്തിന് വിരാമം: എടക്കാട് റെയിൽവേ സ്‌റ്റേഷൻ നടപ്പാലം യാഥാർഥ്യമായി.

ജീവൻ പണയപ്പെടുത്തിയുള്ള അഭ്യാസത്തിന് വിരാമം: എടക്കാട് റെയിൽവേ സ്‌റ്റേഷൻ നടപ്പാലം യാഥാർഥ്യമായി.

By editor on January 17, 2023
0 328 Views
Share

ഏറെവർഷത്തെ കാത്തിരിപ്പിനൊടുവിൽ എടക്കാട് റെയിൽവേ സ്‌റ്റേഷൻ നടപ്പാലം യാഥാർഥ്യമായി. വടകര കഴിഞ്ഞാൽ ചരക്കിറക്ക് സൗകര്യമുള്ള ഗുഡ്ഷെഡ് ഉൾപ്പെടുന്നതും നിരവധി ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചിട്ടുള്ള തിരക്കേറിയ റെയിൽവേ സ്റ്റേഷനുമാണിത്.

മു​ഴ​പ്പി​ല​ങ്ങാ​ട് എ​ഫ്.​സി.​ഐ ഗോ​ഡൗ​ണി​ലേ​ക്കു​ള്ള ധാ​ന്യ​ങ്ങ​ളും വി​വി​ധ ക​മ്പ​നി​ക​ളു​ടെ സി​മ​ന്റു​ക​ളും ഇ​വി​ടെ എ​ത്തി​യാ​ണ് ഗോ​ഡോ​ണു​ക​ളി​ലേ​ക്ക് മാ​റ്റി​ക്ക​യ​റ്റു​ന്ന​ത്.

ഇ​തി​നാ​യി ഗു​ഡ്സ് വാ​ഗ​നു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് കാ​ര​ണം ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് റെ​യി​ൽ മു​റി​ച്ചു​ക​ട​ക്ക​ൽ ഏ​റെ ദു​രി​ത​പൂ​ർ​ണ​മാ​ണ്.

പ​ല​സ​മ​യ​ത്തും യാ​ത്ര​ക്കാ​ർ നി​ർ​ത്തി​യി​ട്ട വ​ണ്ടി​ക്ക​ടി​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് ക​ട​ക്കു​ന്ന​ത്. ന​ട​പ്പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​യ​താ​യി നാ​ട്ടു​കാ​ർ ചു​ണ്ടി​ക്കാ​ട്ടി. നേ​രത്തേ​ ത​ന്നെ ഈ ​ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​രും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ഒ​പ്പു​ശേ​ഖ​ര​ണം ഉ​ൾ​പെ​ടെ കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ നി​ര​ന്ത​ര​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും എം.​പി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Leave a comment

Your email address will not be published. Required fields are marked *