April 19, 2025
  • April 19, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • നാദാപുരം പഞ്ചായത്തിൻറെ ഇടപെടൽ, ചേറ്റുവെട്ടി തോട്ടിൽ തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്തു.

നാദാപുരം പഞ്ചായത്തിൻറെ ഇടപെടൽ, ചേറ്റുവെട്ടി തോട്ടിൽ തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്തു.

By editor on January 18, 2023
0 88 Views
Share

നാദാപുരം പഞ്ചായത്തിൻറെ ഇടപെടൽ, ചേറ്റുവെട്ടി തോട്ടിൽ തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്തു.

കഴിഞ്ഞദിവസം ചേറ്റുവെട്ടി തോടിന്റെ തോട്ടുമ്മോത്ത് പാലത്തിൻറെ അടിയിൽ നാദാപുരം ടൗണിലെ കൂൾബാറിൽ നിന്നുമുള്ള മാലിന്യങ്ങൾ തള്ളിയതിനെ തുടർന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തുകയും മാലിന്യം തള്ളിയ സ്ഥാപനം കണ്ടെത്തി ഉടമ ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് തോട്ടിലെ മുഴുവൻ മാലിന്യങ്ങളും ഇന്ന് സ്ഥാപന ഉടമയുടെ ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യുകയും ,പിഴത്തുക പഞ്ചായത്തിൽ അടക്കുകയും ചെയ്തു. കൂൾബാർ മാലിന്യം ചേറ്റുവെട്ടി തോട്ടിൽ തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ പരാതി നൽകുകയും തുടർന്ന് സെക്രട്ടറി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ സ്ഥലം സന്ദർശിച്ച് നിയമനടപടികൾ സ്വീകരിക്കുകയുമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *