April 19, 2025
  • April 19, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • 2023 / ജനുവരി / 27/ വെള്ളി* *——————–* *ഭാരതത്തെ വിശ്വഗുരു സ്ഥാനത്തേക്ക് ഉയർത്തണം*

2023 / ജനുവരി / 27/ വെള്ളി* *——————–* *ഭാരതത്തെ വിശ്വഗുരു സ്ഥാനത്തേക്ക് ഉയർത്തണം*

By editor on January 27, 2023
0 137 Views
Share

*2023 / ജനുവരി / 27/ വെള്ളി*
*——————–*

*ഭാരതത്തെ വിശ്വഗുരു സ്ഥാനത്തേക്ക് ഉയർത്തണം*

=====================
മാഹി :വിശ്വഗുരു സ്ഥാനത്തേക്ക് ഉയരുന്ന ഭാരതത്തിന്റെ കുതിപ്പിന്, ഭാരതീയരുടെ മനസ്സിൽ നിന്ന് വൈദേശിക കോളനിവൽക്കരണത്തിന്റെ അംശങ്ങൾ പൂർണ്ണമായും മാറ്റി സ്വത്വബോധം വീണ്ടെടുക്കണമെന്ന് ഡോ. റഷീദ് പാനൂർ പറഞ്ഞു.
സായിപ്പിന്റെ അംഗീകാരം കിട്ടിയാൽ മാത്രമേ നമ്മുടെ കഴിവുകൾ അംഗീകരിക്കപ്പെടുകയുള്ളൂ എന്ന അടിമത്ത മനോഭാവം നാം മാറ്റിയെടുത്തെ പറ്റൂ.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി സംഘടിപ്പിച്ച വൈചാരികസദസ്സിൽ ആത്മനിർഭരമായ ഭാരതം എന്ന വിഷയത്തെ അധികരിച്ച് പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന് അശോകൻ പള്ളൂർ സ്വാഗതം പറഞ്ഞു. ഭരത് ദാസ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഡോ. ഭാസ്കരൻ കാരായി, അഡ്വ. അബ്ദുൽ റഹിമാൻ, ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി സി. കെ. ദിനേശൻ എന്നിവർ ആശംസ അർപ്പിച്ചു. അഡ്വ. പ്രസീന ശ്രീജിത്‌ നന്ദി രേഖപ്പെടുത്തി. വിജയൻ പൂവച്ചേരി, വി. പി. കൃഷ്ണരാജ്, പി. ടി ദേവരാജൻ, ജയസൂര്യ ബാബു തുടങ്ങിയവർ നേതൃത്വം നൽകി

Leave a comment

Your email address will not be published. Required fields are marked *