April 19, 2025
  • April 19, 2025
Breaking News
  • Home
  • LOCAL NEWS
  • പുത്തനറിവുകള്‍ നേടേണ്ടത് വിദ്യാര്‍ത്ഥികളുടെ കടമ- സ്പീക്കര്‍

പുത്തനറിവുകള്‍ നേടേണ്ടത് വിദ്യാര്‍ത്ഥികളുടെ കടമ- സ്പീക്കര്‍

By editor on January 30, 2023
0 296 Views
Share

പുത്തനറിവുകള്‍ നേടേണ്ടത് വിദ്യാര്‍ത്ഥികളുടെ കടമ- സ്പീക്കര്‍
തിരുവങ്ങാട്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സമൂഹത്തില്‍ പുത്തനറിവുകള്‍ നേടേണ്ടത് വിദ്യാര്‍ത്ഥികളുടെ കടമയാണെന്നും അതിന് പൊതുവിജ്ഞാനശേഖരം ഒരുക്കുന്നത് മാതൃകാപരമാണെന്നും സ്പീക്കര്‍. ഓരോ വിദ്യാര്‍ത്ഥിയും ഒരു പുസ്തകമെങ്കിലും സ്കൂള്‍ ലൈബ്രറിക്ക് സംഭാവന ചെയ്യാന്‍ ശ്രമിക്കണം എന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. തിരുവങ്ങാട് ഗവ.എച്ച്.എസ്.എസില്‍ പുതുതായി ആരംഭിച്ച ജി.കെ.കോര്‍ണറും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. വിവിധതരം മത്സരപ്പരീക്ഷകള്‍, കരിയര്‍ഗൈഡന്‍സ്, സിവില്‍സര്‍വീസ്,, പി.എസ്.സി എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് പഠനസഹായം നല്‍കുക എന്ന ലക്ഷ്യത്തോടു കൂടി വിദ്യാലയത്തില്‍ ഒരുക്കുന്ന പൊതുവിജ്ഞാനശേഖരവും വിദഗ്ദ്ധരുടെ ക്ലാസുകളും മറ്റു വിദ്യാലയങ്ങളിലെ വിദ്യാര്‍ക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ചടങ്ങില്‍ തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാറാണിടീച്ചര്‍ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ പ്രിന്‍സിപ്പല്‍ എ.കെ. അബ്ദുല്‍ ലത്തീഫ്, മോഹനസുബ്രമണി, ജയപ്രകാശ്.എന്‍.പി, ഗീത.പി.ആര്‍, പദ്മജ,എം എന്നിവരെ സ്പീക്കര്‍ പൊന്നാടയണിയിച്ചു. പ്രൊഫ.മുഹമ്മദ് അഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ ചന്ദ്രിക, പി.ടി.എ പ്രസിഡന്റ് ബ്രിജേഷ്.യു, വാര്‍ഡ് കൗൺസിലര്‍ ആശ, വി.കെ.സുകുമാരന്‍, പി.കെ ബിജില, സി.കെ.അബ്ദുല്‍ ലത്തീഫ്, പി.കെ.ആശ, ജിതേഷ്.എം എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക രജനി.ടി.ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യേശുദാസന്‍ നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *