April 19, 2025
  • April 19, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഐഎപി ഡെർമ്മകോൺ സംസ്ഥാന സമ്മേളനംഃ പോഷണ വ്യതിയാനം കുട്ടികളിൽ ചർമ്മ രോഗങ്ങൾ വർദ്ധിപ്പിക്കുന്നു.

ഐഎപി ഡെർമ്മകോൺ സംസ്ഥാന സമ്മേളനംഃ പോഷണ വ്യതിയാനം കുട്ടികളിൽ ചർമ്മ രോഗങ്ങൾ വർദ്ധിപ്പിക്കുന്നു.

By editor on April 2, 2023
0 86 Views
Share

ഐഎപി ഡെർമ്മകോൺ സംസ്ഥാന സമ്മേളനംഃ
പോഷണ വ്യതിയാനം കുട്ടികളിൽ ചർമ്മ രോഗങ്ങൾ വർദ്ധിപ്പിക്കുന്നു.

കണ്ണൂർഃ സമീകൃതാഹാരത്തിന്റെ അഭാവവും, പോഷണ വ്യതിയാനങ്ങളും കുട്ടികളിൽ ചർമ്മ രോഗത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു എന്ന് കണ്ണൂരിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംഘടിപ്പിച്ച ഡെർമകോണ് സമ്മേളനം വിലയിരുത്തി. വൈറ്റമിനുകളും സൂക്ഷ്മ മൂലകങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തത് ചർമ്മ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.വിദഗ്ധ ഡോക്ടർമാരെ സമീപ്പിക്കാതെയുള്ള സ്വയം ചികിത്സ ചർമ്മ രോഗങ്ങൾ ഗുരുതരാവസ്ഥയിൽ ആക്കുന്നു. സ്റ്റിറോയിഡ് ക്രീമുകൾ വിദഗ്ധരുടെ ശുപാർഷ മൂലം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇന്റർനെറ്റിൽ തിരഞ്ഞുകൊണ്ടുള്ള സ്വയം ചികിത്സ കൗമാരക്കാരിൽ ഗുരുതരമായ ചർമ്മ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി ) സംസ്ഥാന കമ്മിറ്റിയുടെ ഡെർമറ്റോളജി ചാപ്റ്റർ സംസ്ഥാന സമ്മേളനം കണ്ണൂർ ചേമ്പർ ഹാളിൽ സംസ്ഥാന പ്രസിഡണ്ട് ഡോ ഒ ജോസ് ഉദ്ഘാടനം ചെയ്തു.കുട്ടികളിലെ ചർമ്മരോഗങ്ങളെ കുറിച്ചുള്ള സംസ്ഥാന സമ്മേളനത്തിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മദ്രാസ് ഗവൺമെൻറ് സ്റ്റാൻലി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ വിജയ ഭാസ്കർ, കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ ചർമ്മരോഗ വിഭാഗം മേധാവി പ്രൊഫസർ ലക്ഷ്മി വി നായർ, ഡോ ജെറീന മാത്യൂസ്, ഡോ ബിഫി ജോയ്, ഡോ സ്മിത മുരളി, പ്രൊഫഃ റഹിമ സലീം, ഡോ കെ വി ഊർമ്മിള പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഡോ കൃഷ്ണ മോഹൻ, ഡോ ബിനു കുട്ടൻ, ഡോ സ്മിത മുരളി, ഡോ എം വിജയകുമാർ, ഡോ അജിത്ത് മേനോൻ, ഡോ പത്മനാഭ ഷേണായി, ഡോ പി രഞ്ജിത്ത്, ഡോ അജിത്ത് സുഭാഷ്, ഡോ എം കെ നന്ദകുമാർ, ഡോ ജോണി സെബാസ്റ്റ്യൻ, ഡോ മൃദുല ശങ്കർ പ്രസംഗിച്ചു.
വിവിധ സെഷനുകൾക്ക് ഡോ സുഷമ പ്രഭു, ഡോ അഷ്റഫ്, ഡോ കുഞ്ഞബ്ദുള്ള., ഡോ ദാമോദരൻ, ഡോ രേഷ്മ അജിത്ത്, ഡോ രാജീവൻ, ഡോ പ്രശാന്ത്, ഡോ പി എം സലിം, ഡോ രഞ്ജിത്ത്, ഡോ യശ്വന്ത് കുമാർ, ഡോ സുൽഫിക്കർ അലി, ശ്വേതാ ബി നായർ, ഡോ അരുൺ അഭിലാഷ് നേതൃത്വം നൽകി.

ഫോട്ടോ. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്റിക്സ് സംസ്ഥാന ഡെർമകോൺ, ഐഎപി സംസ്ഥാന പ്രസിഡണ്ട് ഡോ ഒ ജോസ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുന്നു.ഡോ വിജയകുമാർ, പത്മനാഭ ഷേണായി, ഡോ സുൽഫിക്കർ അലി, ഡോ ലക്ഷ്മി നായർ, വിജയ ഭാസ്കർ, ഡോ ജോണി സെബാസ്റ്റ്യൻ, ഡോ അജിത്ത്, ഡോ സ്മിത മുരളി സമീപം.

Contact number
9447444955

Leave a comment

Your email address will not be published. Required fields are marked *