April 19, 2025
  • April 19, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂർ: ചിറക്കൽ ചാമുണ്ഡിക്കോട്ടം പെരിങ്കളിയാട്ടത്തിന് ആശംസ നേർന്നു.

കണ്ണൂർ: ചിറക്കൽ ചാമുണ്ഡിക്കോട്ടം പെരിങ്കളിയാട്ടത്തിന് ആശംസ നേർന്നു.

By editor on April 3, 2023
0 88 Views
Share

കണ്ണൂർ: ചിറക്കൽ ചാമുണ്ഡിക്കോട്ടം പെരിങ്കളിയാട്ടത്തിന് ആശംസ നേർന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തുവന്നത് ചിറക്കൽ ദേശവാസികളെ ആവേശത്തിലാഴ്ത്തി. ഭക്തിയും കലയും സംഗമിക്കുന്ന അപൂർവ്വതയാണ് തെയ്യങ്ങളെന്ന് പ്രധാനമന്ത്രി സംഘാടകർ അയച്ച ഇ മെയിൽ സന്ദേശത്തിൽ പറഞ്ഞു.നാലരപതിറ്റാണ്ടിനുശേഷം ചിറക്കൽ ചാമുണ്ഡിക്കോട്ടത്ത് വീണ്ടും പെരുങ്കളിയാട്ടം സംഘടിപ്പിക്കുന്നതിനായി പുതുതലമുറയ്ക്ക് നാടിന്റെ ആചാരപ്പെരുമ മനസിലാക്കാനുളള അവസരമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുളളവർക്ക് ഒരുമിച്ചു പങ്കെടുക്കാനും സൗഹാർദ്ദം സംഘടിപ്പിക്കാനും പെരുങ്കളിയാട്ടം സഹായിക്കുന്ന സംഘാടക സമിതി കൺവീനർ ചിറക്കൽ കോവിലകത്തെ സുരേഷ് വർമ്മയ്ക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ പ്രധാനമന്ത്രി ആശംസിച്ചു.

അഞ്ചു ഏപ്രിൽ മുതൽ ഒൻപതുവരെ നടക്കുന്ന പെരുങ്കളിയാട്ടം വടക്കൻ കേരളത്തിന്റെ തന്നെ മഹോത്സവമായി മാറിയിരിക്കുകയാണ്. വിദേശികൾ കണ്ടെത്തിയയുളള നിരവധി വിനോദസഞ്ചാരികൾ തന്നെ ചിറക്കലിൽകഴിഞ്ഞു. ആചാരപരമായ ചടങ്ങുകൾക്ക് പുറമേ പ്രൗഡഗംഭീരമായ കലാസാംസ്‌കാരിക സദസും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഗോവൻ ഗവർണർ പി. എസ് ശ്രീധരൻ പിള്ള നിർവഹിക്കും. അഞ്ചിന് വൈകുന്നേരം ആറരമുതൽനടക്കുന്ന കലാസംഗമത്തിൽ സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിലെ യുവപ്രതിഭകൾ മാറ്റുരയ്ക്കും

Leave a comment

Your email address will not be published. Required fields are marked *