April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • Exit poll karnataka: ബിജെപി വലിയ ഒറ്റക്കക്ഷി , ഭരണം തീരുമാനിക്കുക ജെഡിഎസ്,9 ഭാരത് വർഷ്എക്സിറ്റ് പോൾ

Exit poll karnataka: ബിജെപി വലിയ ഒറ്റക്കക്ഷി , ഭരണം തീരുമാനിക്കുക ജെഡിഎസ്,9 ഭാരത് വർഷ്എക്സിറ്റ് പോൾ

By editor on May 10, 2023
0 89 Views
Share

ബെംഗളൂരു: കര്‍ണാടകയില്‍ ബി ജെ പിക്ക് മേല്‍ക്കൈ പ്രവചിച്ച്‌ ടിവി9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍.

94 മുതല്‍ 117 വരെ സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് ടിവി9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് തൊട്ടുപിന്നില്‍ 99 മുതല്‍ 109 സീറ്റ് വരെ നേടി രണ്ടാം സ്ഥാനത്ത് എത്തും.

 

ജെഡിഎസ് ഈ തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരകളാകും എന്നും ടിവി9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. ജെ ഡി എസ് 14 മുതല്‍ 26 സീറ്റ് വരെ നേടി സംസ്ഥാനം ആര് ഭരിക്കണം എന്ന് തീരുമാനിക്കുള്ള ശക്തിയാര്‍ജ്ജിക്കും. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ നാല് സീറ്റ് വരെയുമാണ് ടിവി 9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

 

224 സീറ്റുകളിലേക്കാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് ദേശീയ രാഷ്ട്രീയത്തിലേക്ക് പോരാട്ടവീര്യത്തോടെ തിരിച്ചുവരാന്‍ ആണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ വിജയ കുതിപ്പ് തുടരാനാണ് ബി ജെ പിയുടെ നീക്കം. 1985-നു ശേഷം കര്‍ണാടക ഇതുവരെ ഒരു പാര്‍ട്ടിയെ വീണ്ടും തുടര്‍ഭരണത്തിനായി തിരഞ്ഞെടുത്തിട്ടില്ല. ആ റെക്കോഡ് തകര്‍ക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി മുതലെടുത്ത് 38 വര്‍ഷത്തെ ഈ പാറ്റേണ്‍ തകര്‍ത്ത് കര്‍ണാടക വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാകെ സ്വാധീനമുണ്ടാക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. കര്‍ണാടകയില്‍ പ്രധാനമന്ത്രി 19 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുകയും ആറ് റോഡ്ഷോകള്‍ നടത്തുകയും ചെയ്തു. അമിത് ഷാ 16 പൊതു റാലികളിലും 14 റോഡ്ഷോകളിലും പങ്കെടുത്തു.

 

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാകട്ടെ 10 പൊതുയോഗങ്ങളും 16 റോഡ് ഷോകളും ആണ് സംസ്ഥാനത്ത് നടത്തിയത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും വിവിധ റോഡ്ഷോകളും റാലികളും സംസ്ഥാനത്തുടനീളം നടത്തി. 2018 ലെ തിരഞ്ഞെടുപ്പില്‍ 72.36% ആയിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളി

Leave a comment

Your email address will not be published. Required fields are marked *