April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • കവർച്ചയ്ക്കിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കവർച്ചയ്ക്കിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

By editor on May 11, 2023
0 101 Views
Share

തലശേരി .ഇതര സംസ്ഥാന തൊഴിലാളിയും കുടുംബവും താമസിക്കുന്ന വീടിൻ്റെ ഓട് ഇളക്കി കവർച്ചാ ശ്രമം മോഷ്ടാവിനെ വീട്ടുകാർ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിന് കൈമാറി. നിരവധി മോഷണ കേസിലെ പ്രതി പെട്ടിപ്പാലം കോളനിയിലെ നാച്ചു എന്ന നസീറിനെ (24) യാണ് എസ്.ഐ. സജേഷ്.സി. ജോസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.കഴിഞ്ഞ ദിവസം പുലർച്ചെ ഗോപാലപേട്ട ചക്യത്ത് മുക്കിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന കർണ്ണാടക വിരാജ് പേട്ട സ്വദേശി മഞ്ജുനാഥും കുടുംബവും താമസിക്കുന്ന സ്ഥലത്താണ് മോഷ്ടാവ് കവർച്ചക്കെത്തിയത്. ഓടിളക്കുന്നശബ്ദം കേട്ട്‌ വീട്ടുകാർ ബഹളം വെച്ചതോടെയാണ് പരിസരവാസികൾ ഓടിയെത്തി മോഷ്ടാവിനെ പിടികൂടിയത്.ഇയാൾക്ക് നാദാപുരം, ന്യൂ മാഹി സ്റ്റേഷനുകളിലും മോഷണ കേസ് നിലവിലുണ്ട്.

Leave a comment

Your email address will not be published. Required fields are marked *