April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • മോഖ തീരം തൊട്ടു; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

മോഖ തീരം തൊട്ടു; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

By editor on May 14, 2023
0 125 Views
Share

ന്യൂഡല്‍ഹി: മോഖ ചുഴലിക്കാറ്റ് തീരം തൊട്ടു. അതിതീവ്ര ചുഴലിക്കാറ്റായാണ് മോഖ കര തൊട്ടത്. തെക്കുകിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മറിനും ഇടയിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.

ഇവിടങ്ങളില്‍ ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിലും മ്യാന്‍മറിലും കനത്ത മഴയാണ്. കാറ്റ് മണിക്കൂറില്‍ 210 കി.മി വരെ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. സെന്റ് മാര്‍ട്ടിന്‍ ദ്വീപ് വെള്ളത്തിലാകുമെന്നും ബംഗ്ലാദേശ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ദ്വീപിലേക്ക് പോകുന്ന സന്ദര്‍ശകര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

 

ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് സംഘങ്ങളെ പശ്ചിമബംഗാളിലെ തീരദേശ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.

 

അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാന്‍ സാധ്യതയില്ല. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലയിലും മഴമുന്നറിയിപ്പില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്.

Leave a comment

Your email address will not be published. Required fields are marked *