April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • നാദാപുരത്ത് ഉന്നത വിജയികൾക്ക് ഉപരിപഠന സാധ്യത തുറന്ന് കാട്ടി വിജയോത്സവം 2013 സംഘടിപ്പിച്ചു:-

നാദാപുരത്ത് ഉന്നത വിജയികൾക്ക് ഉപരിപഠന സാധ്യത തുറന്ന് കാട്ടി വിജയോത്സവം 2013 സംഘടിപ്പിച്ചു:-

By editor on June 4, 2023
0 139 Views
Share

നാദാപുരത്ത് ഉന്നത വിജയികൾക്ക് ഉപരിപഠന സാധ്യത തുറന്ന് കാട്ടി വിജയോത്സവം 2013 സംഘടിപ്പിച്ചു:-

ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ നാദാപുരത്തെ മുഴുവൻ വിദ്യാർത്ഥികളെയും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു .വിജയോത്സവം 2023 എന്ന പേരിൽ നടത്തിയ പരിപാടിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മൊമന്റോയും നൽകി .പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ സ്വാഗതം പറഞ്ഞു ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,ജനീധ ഫിർദൗസ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,മെമ്പർമാരായ പി പി ബാലകൃഷ്ണൻ ,വി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു ഐഎഎം സ്ഥാപനത്തിന്റെ ജനറൽ മാനേജർ അസ്മിന അഷറഫ് ,പരിശീലകൻ കെ സി ബിഷർ എന്നിവർ ഉപരി പഠന സാധ്യതകളെക്കുറിച്ചും വിദ്യാഭ്യാസ നയത്തിന്റെ നൂതന വശങ്ങളെ കുറിച്ചും ക്ലാസ്സ് നടത്തി എസ്എസ്എൽസി പരീക്ഷയിൽ 117 കുട്ടികൾക്ക് എപ്ലസും പ്ലസ് ടു പരീക്ഷയിൽ 49 കുട്ടികൾ എ പ്ലസ് നേടിയിട്ടുണ്ട് ആകെ 116 കുട്ടികൾക്ക് എ പ്ലസ് നേടിയിട്ടുണ്ട് രക്ഷിതാക്കൾ അടക്കം 258 പേർ പരിപാടിയിൽ പങ്കെടുത്തു

Leave a comment

Your email address will not be published. Required fields are marked *