April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വണ്ണം കുറയ്ക്കാന്‍ കീ ഹോള്‍ സര്‍ജറി, ശസ്ത്രക്രിയ; യുവതി ഗുരുതരാവസ്ഥയില്‍, സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം

വണ്ണം കുറയ്ക്കാന്‍ കീ ഹോള്‍ സര്‍ജറി, ശസ്ത്രക്രിയ; യുവതി ഗുരുതരാവസ്ഥയില്‍, സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം

By editor on July 4, 2023
0 889 Views
Share

കൊച്ചി: ശരീര വണ്ണം കുറക്കാമെന്ന് വാഗ്ദാനം നല്‍കി സ്വകാര്യ ആശുപത്രിക്കെതിരെ ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതിയെ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

 

ചികിത്സ പിഴവില്‍ കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കിനെതിരെ 23 കാരിയുടെ കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പൊലീസും അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വദേശി വര്‍ഷയുടെ ആരോഗ്യ നിലയാണ് ശസ്ത്രക്രിയക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായത്.

 

പ്രസവ ശേഷം ശരീരത്തില്‍ അടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്യാൻ മെയ് 19നാണ് തിരുവനന്തപുരം സ്വദേശി വര്‍ഷ കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കില്‍ ചികിത്സ തേടുന്നത്. ആദ്യം നടന്നത് കീ ഹോള്‍ സര്‍ജറി. ഇത് പരാജയപ്പെട്ടതിന് പിന്നാലെയാണ് ജൂണ്‍ മാസം 11ന് വയറില്‍ ശസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍ ഈ ചികിത്സയും കൈവിട്ടു .കൊഴുപ്പ് മാറിയില്ലെന്ന് മാത്രമല്ല അണുബാധയേറ്റ് വര്‍ല്‍യുടെ ജീവൻ തന്നെ അപകടത്തിലായി.പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി സിറാജ് വഴിയാണ് കൊച്ചി കലൂരിലെ മെഡിഗ്ലോ ക്ലിനിക്കില്‍ വര്‍ഷയും കുടുംബവും എത്തിയത്.

 

അറുപതിനായിരം രൂപയാണ് ചികിത്സക്കായി മുടക്കിയത്. ജീവൻ തന്നെ അപകടത്തിലായതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്. ആരോഗ്യാവസ്ഥ മോശമായതോടെ വര്‍ല്‍ കഴിഞ്ഞ ജൂണ്‍ 18ന് എറണാകുളത്തെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് പിന്നാലെയാണ് വര്‍ഷയുടെ അമ്മ സരിത കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അനസ്തേഷ്യ കൊടുത്തല്ല മകള്‍ക്ക് സര്‍ജറി നടത്തിയതെന്ന് വര്‍ഷയുടെ അമ്മ ആരോപിച്ചു.

 

ചികിത്സയുടെഭാഗമായി ചെയ്ത കാര്യങ്ങള്‍ മകള്‍ പറഞ്ഞത് കേട്ടിട്ട് സഹിക്കാനായില്ലെന്നും പലര്‍ക്കും ഇത്തരം അബദ്ധം പറ്റിയിട്ടും ആരും പരാതിയുമായി രംഗത്ത് വരാത്തതാണെന്നും അമ്മ പറഞ്ഞു. പരാതിയില്‍ പറയുന്ന ഡോക്ടര്‍ സഞ്ജു സഞ്ചീവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.യുവതിയുടെ പരാതി പരിശോധിക്കുകയാണെന്നും ഡോക്ടര്‍ക്കെതിരെ ആദ്യ പരാതിയാണെന്നും കടവന്ത്ര പൊലീസ് വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *