April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • വരും മണിക്കൂറില്‍ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

വരും മണിക്കൂറില്‍ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

By editor on July 6, 2023
0 91 Views
Share

തിരുവനന്തപുരം: വരും മണിക്കൂറില്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

 

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപകനാശമാണ് ഉണ്ടായത്. നൂറിലധികം വീടുകള്‍ തകര്‍ന്നു. 64 ദുരിതാശ്വാസ ക്യാംപുകളിലായി 1200 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. തീരമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞതോടെ കുതിരാനില്‍ ഗതാഗത നിയന്ത്രണം തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ ഇടവിട്ട് മഴ തുടരുകയാണ്. മണിമലയാര്‍ കരകവിഞ്ഞത് കാരണം തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ കൂടുതല്‍ ഇടങ്ങളില്‍ വെള്ളം കയറി. രാത്രിയും രക്ഷാസംഘം ആളുകളെ ക്യാമ്ബുകളിലേക്ക് മാറ്റിയിരുന്നു. അതസമയം, ഓറഞ്ച് അലര്‍ട്ടുള്ള ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു. രാത്രി മിക്കയിടത്തും മിതമായ തോതിലുള്ള മഴയാണ് പെയ്തത്.

 

തീവ്രമഴ മുന്നറിയിപ്പ്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 

കോട്ടയത്ത് മഴയുടെ ശക്തി കുറഞ്ഞു. ജില്ലയുടെ കിഴക്കൻ മേഖലയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവും കുറഞ്ഞു. മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. പാലക്കാട് ജില്ലയില്‍ രാത്രി തുടങ്ങിയ മഴ ഇടവിട്ട് ഇപ്പോഴും പെയ്യുന്നു. രാത്രി വാണിയംകുളത്തും തൃത്താലയിലും മരം വീണ് ഗതാഗത തടസമുണ്ടായി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഇന്ന് അവധി

 

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മലപ്പുറത്ത് പൊന്നാനി താലൂക്കിലും അവധി പ്രഖ്യാപിച്ചു. എം ജി സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി.

 

Leave a comment

Your email address will not be published. Required fields are marked *