April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • അഭയം തേടിയെത്തി, മണിപ്പൂരിലെ ജേ ജെം ഇനി കേരളത്തിന്‍റെ വളര്‍ത്തുമകള്‍; സര്‍ക്കാര്‍ സ്കൂളില്‍ അഡ്മിഷന്‍, സന്ദര്‍ശിച്ച്‌ മന്ത്രി

അഭയം തേടിയെത്തി, മണിപ്പൂരിലെ ജേ ജെം ഇനി കേരളത്തിന്‍റെ വളര്‍ത്തുമകള്‍; സര്‍ക്കാര്‍ സ്കൂളില്‍ അഡ്മിഷന്‍, സന്ദര്‍ശിച്ച്‌ മന്ത്രി

By editor on July 20, 2023
0 208 Views
Share

തിരുവനന്തപുരം: കലാപകലുഷിതമായ മണിപ്പൂരിലെ പിഞ്ചു ബാലികയെ ചേര്‍ത്ത് പിടിച്ച്‌ കേരളം. മണിപ്പൂരില്‍ നിന്നെത്തി തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ പ്രവേശനം നേടിയ ജേ ജെമ്മിനെ സ്കൂളില്‍ സന്ദര്‍ശിച്ച്‌ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മന്ത്രി വി.ശിവൻകുട്ടി.

മണിപ്പൂരില്‍ നിന്ന് ബന്ധുവിനൊപ്പം കേരളത്തില്‍ എത്തിയതാണ് ജേ ജെം എന്ന ഹൊയ്നെജെം വായ്പേയ്. ജേ ജെമ്മിന്റെ വീട് അക്രമികള്‍ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളുമാകട്ടെ ഗ്രാമത്തില്‍ നിന്ന് പാലായനം ചെയ്തു.

 

ഈ സാഹചര്യത്തില്‍ കേരളത്തില്‍ എത്തിയ ജേ ജെമ്മിന് മറ്റു രേഖകള്‍ ഒന്നും ഹാജരാക്കിയില്ലെങ്കിലും സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നല്‍കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. അങ്ങിനെ ജേ ജെം തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ മൂന്നാം ക്ലാസില്‍ ചേര്‍ന്നു. ജേ ജെമ്മിനെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്കൂളില്‍ എത്തി നേരില്‍ കണ്ടു.

 

ജേ ജെമ്മിന്റെ വിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജേ ജെം കേരളത്തിന്റെ വളര്‍ത്തുമകളാണ്. സമാധാനത്തോടെ ജീവിച്ചു പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം കേരളത്തിലുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ഏറെ ദുഃഖകരമാണ്. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അധികൃതര്‍ തയ്യാറാകണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.

 

അതേസമയം കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ മണിപ്പൂരില്‍ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം പാര്‍ലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂര്‍ പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികരിച്ച്‌ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങും രംഗത്ത് വന്നു. കുറ്റക്കാര്‍ക്ക് വധശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *