April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനം’: മികച്ച ബാലതാരം തന്മയയെ സ്കൂളിലെത്തി അഭിനന്ദിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനം’: മികച്ച ബാലതാരം തന്മയയെ സ്കൂളിലെത്തി അഭിനന്ദിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

By editor on July 22, 2023
0 194 Views
Share

തിരുവനനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ബാലതാരമായി (പെണ്‍കുട്ടി) തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോളാണ്.

തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് എച്ച്‌.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്മയ. അവാര്‍ഡ് വിവരം അറിഞ്ഞ ഉടൻ തന്നെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തന്മയയെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചിരുന്നു. സ്കൂളിലെത്തി നേരിട്ട് കാണാമെന്നും മന്ത്രി അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ തന്നെ മന്ത്രി സ്കൂളില്‍ എത്തി തന്മയയെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് തന്മയ എന്നും മന്ത്രി പറഞ്ഞു. തന്മയയെ ഷാളണിയിച്ച മന്ത്രി ഫലകവും സമ്മാനിച്ചു. സ്കൂളിലെ കൂട്ടുകാര്‍ തന്മയയെ കരഘോഷങ്ങളോടെയാണ് വരവേറ്റത്

Leave a comment

Your email address will not be published. Required fields are marked *