April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • 5 വയസുകാരിയുടെ കൊലപാതകം ദൗര്‍ഭാഗ്യകരം; സംസ്ഥാനത്തിന് നാണക്കേട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

5 വയസുകാരിയുടെ കൊലപാതകം ദൗര്‍ഭാഗ്യകരം; സംസ്ഥാനത്തിന് നാണക്കേട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

By editor on July 30, 2023
0 128 Views
Share

തിരുവനന്തപുരം: അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

സംഭവം ദൗര്‍ഭാഗ്യകരവും സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കുന്നതുമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും മുൻകൂട്ടി തടയാൻ സര്‍ക്കാരിന് സാധിക്കില്ലെങ്കിലും മാതൃകാപരമായ നടപടി ഉറപ്പാക്കാൻ സര്‍ക്കാരിന് ബാധ്യതയുണ്ട് . ക്രമസമാധാന പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ രേഖാമൂലമുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ ഡല്‍ഹില്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ പ്രതികരിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തി. ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ നടുക്കുന്നതാണെന്നും ഉത്തര്‍പ്രദേശിലെ പോലുള്ള ശക്തമായ പോലീസ് നടപടി ഇവിടെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനത്തെ പോലീസ് സംവിധാനത്തില്‍ മാറ്റമുണ്ടാകണം. പതിനെട്ട് മണിക്കൂര്‍ അന്വേഷിച്ചിട്ടും പോലീസിന് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായ പോലീസ് നടപടി ആവശ്യമാണ്. സര്‍ക്കാരിന്റെയും പോലീസിൻെയും ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ജിഷയുടെ കൊലപാതകം കഴിഞ്ഞ് വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല എന്ന കാര്യത്തിന്റെ തെളിവാണ് 5 വയസുകാരിയുടെ കൊലപാതകം. സംസ്ഥാനത്തിന്റെ ക്രമസമാധാനം പാലിക്കുന്നതിനേക്കാള്‍ മറ്റ് പല കാര്യങ്ങള്‍ക്കാണ് പോലീസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളം തലതാഴ്‌ത്തുകയാണ്. നൂറ് ശതമാനവും പോലീസ് സംവിധാനങ്ങള്‍ പരാജയമാണ്’അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *