April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വന്‍കുഴല്‍പ്പണ വേട്ട

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വന്‍കുഴല്‍പ്പണ വേട്ട

By editor on August 1, 2023
0 777 Views
Share

കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ കുഴല്‍പ്പണവുമായി തമിഴ്നാട് സ്വദേശികളായ അഞ്ചു പേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്ന് ഒരു കോടി 12 ലക്ഷം രൂപ പിടിച്ചെടുത്തു. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ ഇൻസ്പെക്ടര്‍ പി.ടി.യേശുദാസന്‍റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ടൂറിസ്റ്റ് ബസില്‍ നിന്നു കുഴല്‍പ്പണം സഹിതം അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരു- കോഴിക്കോട് റൂട്ടില്‍ നൈറ്റ സര്‍വീസ് നടത്തുന്ന ബസില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ വിഷ്ണു, സെന്തില്‍, മുത്തു, പളനി, സുടലി മുത്തു എന്നിവരാണു പിടിയിലായത്.

 

ഇവരുടെ അരയില്‍ കെട്ടിവച്ച നിലയിലായിരുന്നു പണം.സ്വര്‍ണം വാങ്ങാൻ തിരൂരിലേക്കു കൊണ്ടു പോകുന്ന പണമാണെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ പണത്തിന് രേഖകള്‍ ഹാജരാക്കാൻ ഇവര്‍ക്കു കഴിഞ്ഞില്ല. പിടിയിലായവര്‍ കാരിയര്‍മാരാണെന്നാണു പ്രാഥമിക നിഗമനം. പിടിയിലായവരെ കൂടുതല്‍ അന്വേഷണത്തിനായി പോലീസിനു കൈമാറും.

 

കൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ കൂട്ടുപുഴയില്‍ നടത്തിയ പരിശോധനയില്‍ 12 എൻഡിപിസി കേസുകള്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ണൂര്‍ അസി. എക്സൈസ് കമ്മീഷണര്‍ പി.എല്‍. ഷിബു, ഇരിട്ടി എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ രജനീഷ് എന്നിവര്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *