April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • ആഭരണ മോഷണക്കേസ്: യുവതി അറസ്റ്റില്‍

ആഭരണ മോഷണക്കേസ്: യുവതി അറസ്റ്റില്‍

By editor on August 4, 2023
0 77 Views
Share

തലശ്ശേരി: വീട്ടിനകത്ത് സൂക്ഷിച്ച ഡയമണ്ട് അടക്കമുളള സ്വര്‍ണാഭരണം മോഷണം പോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടില്‍ ജോലിക്കെത്തിയ തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മിയെ (45) തലശ്ശേരി എസ്.ഐ സജേഷ് സി.

ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ചിറക്കര എരഞ്ഞോളി പാലത്തിന് സമീപത്തെ ആരിഫയുടെ വീട്ടിലാണ് മോഷണം. 4,40,000 രൂപയോളം വിലവരുന്ന ആറേകാല്‍ പവൻ തൂക്കമുള്ള സ്വര്‍ണചെയിനും ഒന്നര പവൻ തൂക്കമുള്ള ഡയമണ്ട് ലോക്കറ്റും മോഷ്ടിച്ചെന്നാണ് പരാതി.

 

കഴിഞ്ഞ മാസം 30നും ആഗസ്റ്റ് രണ്ടിന് 11 മണിക്കുമിടയിലാണ് ആഭരണങ്ങള്‍ കാണാതായതെന്നാണ് പരാതി. വീട്ടുകാരി രേഷ്മ സാജിദാണ് ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ വീട്ടുകാര്‍തന്നെ വിളിച്ചുവരുത്തി പൊലീസിന് കൈമാറുകയായിരുന്നു. വിജയലക്ഷ്മി ഇപ്പോള്‍ മമ്ബറത്താണ് താമസം. വിജയലക്ഷ്മിയാണ് വീട്ടില്‍ ശൂചീകരണ ജോലി ചെയ്തിരുന്നത്.

 

ആഭരണങ്ങള്‍ കാണാതായതോടെ വിജയലക്ഷ്മി വീട്ടുകാരുടെ സംശയ നിഴലിലായി. പൊലീസ് ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തൊണ്ടിമുതലുകള്‍ ഒളിപ്പിച്ച സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. പൊലീസ് ഇൻസ്പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *