April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • CC/419/2021 *അനുമതിയില്ലാതെ ഫ്ലാറ്റ് നിർമിച്ച് വിൽപ്പനക്ക് ശ്രമിച്ച നിർമ്മാണ കമ്പനിക്ക് പിഴ ശിക്ഷ വിധിച്ച് ഉപഭോക്തൃ കോടതി*

CC/419/2021 *അനുമതിയില്ലാതെ ഫ്ലാറ്റ് നിർമിച്ച് വിൽപ്പനക്ക് ശ്രമിച്ച നിർമ്മാണ കമ്പനിക്ക് പിഴ ശിക്ഷ വിധിച്ച് ഉപഭോക്തൃ കോടതി*

By editor on August 17, 2023
0 94 Views
Share

CC/419/2021

*അനുമതിയില്ലാതെ ഫ്ലാറ്റ് നിർമിച്ച് വിൽപ്പനക്ക് ശ്രമിച്ച നിർമ്മാണ കമ്പനിക്ക് പിഴ ശിക്ഷ വിധിച്ച് ഉപഭോക്തൃ കോടതി*

കൊച്ചി: അനുമതിയില്ലാതെ ഫ്ലാറ്റ് നിർമിച്ച് വിൽപ്പന നടത്തി ഉപഭോക്താവിനെ കബളിപ്പിക്കാൻ ശ്രമിച്ച ഫ്ലാറ്റ് നിർമ്മാണ കമ്പനിക്ക് 285,000 രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

കമ്മീഷൻ പ്രസിണ്ടന്റ് ഡി.ബി ബിനു മെമ്പർമാരായ വി രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവ അടുക്കുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.

 പരാതിക്കാരൻ എറണാകുളം വൈറ്റില സ്വദേശി ജേക്കോ ആന്റണി ഗാലക്സി ഹോംസ് എന്ന സ്വകാര്യ നിർമാണ കമ്പനിയുടെ ഒൻപതാമത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ അടങ്ങുന്ന ഫ്ലാറ്റ് 2017 ജൂൺ മാസത്തിലാണ് ബുക്ക് ചെയ്തത്. ബുക്കിംഗ് ഫീസായി 25,000 രൂപയും പിന്നീട് ബുക്കിംഗ് നിബന്ധനകൾ പ്രകാരം 7 ലക്ഷം രൂപയും നൽകി. 9 നിലകൾ നിർമ്മിക്കുന്നതിനുള്ള എല്ലാ സാധുവായ അനുമതികളുമുണ്ടെന്നും ബാങ്ക് വായ്പയ്ക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നും കമ്പനി ഉപഭോക്താവിന് ഉറപ്പ് നൽകിയിരുന്നു.

പിന്നീട് പരാതിക്കാരൻ ഹോം ലോണിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് ഏഴാം നില വരെ പണിയുന്നതിന് മാത്രമാണ് നിർമ്മാണ കമ്പനിക്ക് കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കിയത്.

ഇക്കാരണത്താൽ ബാങ്ക് ലോൺ നിരസിക്കപ്പെടുകയും, മുൻകൂറായി നൽകിയ തുക തിരികെ ആവശ്യപ്പെട്ട് കമ്പനിയെ സമീപിക്കുകയും ചെയ്തു.

ആവർത്തിച്ചുള്ള ആവശ്യപ്പെടലുകൾക്കും നോട്ടീസുകൾക്കും ശേഷം മുൻ‌കൂർ തുകയായി നൽകിയ ഏഴ് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയിൽ 5 ലക്ഷം രൂപ മാത്രമാണ് പല ഗഡുക്കളായി കമ്പനി തിരികെ നൽകിയത്.

” സ്വന്തമായിഒരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. എന്നാൽ യാതൊരു മന:സാക്ഷിയുമില്ലാത്ത ചില കെട്ടിട നിർമ്മാതാക്കൾ ആ സ്വപ്നങ്ങൾ തകർത്തു കളയുന്നു. ഇതിനുമൂക സാക്ഷിയാകാൻ ഇനികഴിയില്ലെന്ന് ” കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

 നിർമാണ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായ അധാർമിക വ്യാപാര രീതിയും ചൂഷണവും ബോധ്യമായ സാഹചര്യത്തിലാണ് പരാതിക്കാരൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.

പിഴ തുക ബുക്കിങ് തീയതി മുതൽ 9% പലിശകണക്കാക്കി 30 ദിവസത്തിനകം പരാതികരന് നൽകാനും ഉത്തരവിൽ ഉണ്ട്.

പരാതികാരന് വേണ്ടി അഡ്വക്കേറ്റ്. മീര രാജൻ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *