April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • സെൻ്റെർ ഫോർ ഇൻഫർമേഷൻ ആൻ്റെ ഗൈഡൻസ് ഇന്ത്യ (സിജി ) എന്ന പ്രസ്ഥാനത്തിലൂടെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ കാര്യാന്വേഷികൾക്ക് വലിയ തുണയായിരുന്നു സുഹൈൽ വൈലിത്തറ .

സെൻ്റെർ ഫോർ ഇൻഫർമേഷൻ ആൻ്റെ ഗൈഡൻസ് ഇന്ത്യ (സിജി ) എന്ന പ്രസ്ഥാനത്തിലൂടെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ കാര്യാന്വേഷികൾക്ക് വലിയ തുണയായിരുന്നു സുഹൈൽ വൈലിത്തറ .

By editor on September 10, 2023
0 135 Views
Share

സെൻ്റെർ ഫോർ ഇൻഫർമേഷൻ ആൻ്റെ ഗൈഡൻസ് ഇന്ത്യ (സിജി ) എന്ന പ്രസ്ഥാനത്തിലൂടെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ കാര്യാന്വേഷികൾക്ക് വലിയ തുണയായിരുന്നു സുഹൈൽ വൈലിത്തറ . വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം പേരുടെ വഴികാട്ടി . CIGI യുടെ ആലപ്പുഴ ജില്ലയിലെ അമരക്കാരൻ . വിദ്യാഭ്യാസപരമായും സംസ്കാരികമായും പിന്നോക്കം നിന്നവരെ ഉൽബുദ്ധരാക്കി മുഖ്യധാരയിലേക്ക് കൈയ്പിടിച്ച് ഉയർത്താൻ അക്ഷീണ പരിശ്രമം നടത്തിയ സുഹൈൽ വൈലിത്തറയെ സിജി കായംകുളം യൂണിറ്റ് അനുസ്മരിച്ചു
2023 സെപ്റ്റംബർ 9 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് കായംകുളം സസ്യമാർക്കറ്റിന് സമീപം വ്യാപാരഭവനിൽ നടന്ന യോഗത്തിൽ, അഷ്‌റഫ്‌ കോളിറ്റി ആദ്യക്ഷതവഹിച്ചു, പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഷുക്കൂർ മൗലവി ഉൽഘാടനം ചെയ്തു, കായംകുളം ടൗൺ പള്ളി ഇമാം കെ ജലാലുദീൻ മൗലവി, സി പി എം നേതാവ് ഷേഖ് പി ഹാരിസ്, കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ, കോൺഗ്രസ്‌ ഐ നേതാവ് അഡ്വ. യു മുഹമ്മദ്‌,അഡ്വ o ഹാരിസ്, എസ്‌ കെ നസിർ, തവക്കൽ താജ്, നൗഷാദ്, എൻ സി പി കായംകുളം മണ്ഡലം പ്രസിഡന്റ് ലിയാകത്തു പറമ്പി, തുടങ്ങിയവർ സംസാരിച്ചു

Leave a comment

Your email address will not be published. Required fields are marked *