April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • നിപ: ഏഴ് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയിൻമെന്‍റ് സോണ്‍, കര്‍ശന നിയന്ത്രണം

നിപ: ഏഴ് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയിൻമെന്‍റ് സോണ്‍, കര്‍ശന നിയന്ത്രണം

By editor on September 13, 2023
0 115 Views
Share

നിപ: ഏഴ് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയിൻമെന്‍റ് സോണ്‍, കര്‍ശന നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഴ് പഞ്ചായത്തുകളിലെ വാര്‍ഡുകളെ കണ്ടെയിൻമെന്‍റ് സോണാക്കി കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി.

നിപ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്ത മരുതോങ്കര, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളിലുമാണ് വാര്‍ഡുകളെ കണ്ടെയിൻമെന്‍റ് സോണാക്കിയത്.

 

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1, 2, 3, 4, 5, 12, 13, 14, 15 വാര്‍ഡ് മുഴുവൻ,

 

മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1, 2, 3, 4, 5, 12, 13, 14 വാര്‍ഡ് മുഴുവൻ,

 

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1, 2, 20 വാര്‍ഡ് മുഴുവൻ,

 

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3, 4, 5, 6, 7, 8, 9, 10 വാര്‍ഡ് മുഴുവൻ,

 

കായക്കൊടി ഗ്രാമപഞ്ചായത്ത് – 5, 6, 7, 8, 9 വാര്‍ഡ് മുഴുവൻ,

 

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് – 6, 7 വാര്‍ഡ് മുഴുവൻ,

 

കാവിലുംപാറ ഗ്രാമപഞ്ചായത്ത് – 2, 10, 11, 12, 13, 14, 15, 16 വാര്‍ഡ് മുഴുവൻ

 

കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രമേ തുറക്കാൻ അനുവദിക്കൂ. പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ മാത്രം. മരുന്ന് ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.

 

സര്‍ക്കാര്‍ -അര്‍ധസര്‍ക്കാര്‍-പൊതുമേഖല- ബാങ്കുകള്‍, സ്കൂളുകള്‍, അംഗൻവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കണം.

 

കണ്ടെയിൻമെന്‍റ് വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കും. നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താൻ പാടില്ല.

 

Leave a comment

Your email address will not be published. Required fields are marked *