April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പഴയ ഇരുചക്രവാഹനങ്ങൾ മാത്രം കട്ടുകടത്തുന്ന യുവാവിനെ തലശ്ശേരി പോലീസ് വടകര ജയിലിൽ കണ്ടെത്തി

പഴയ ഇരുചക്രവാഹനങ്ങൾ മാത്രം കട്ടുകടത്തുന്ന യുവാവിനെ തലശ്ശേരി പോലീസ് വടകര ജയിലിൽ കണ്ടെത്തി

By editor on October 6, 2023
0 80 Views
Share

പഴയ ഇരുചക്രവാഹനങ്ങൾ മാത്രം കട്ടുകടത്തുന്ന യുവാവിനെ തലശ്ശേരി പോലീസ് വടകര ജയിലിൽ കണ്ടെത്തി -ഇയാൾ തലശേരിയിൽ നിന്നും അടിച്ചു മാറ്റിയ സ്കൂട്ടർ മലപ്പുറത്തു നിന്നും കസ്റ്റഡിയിലെടുത്തു —- തലശേരി -=- – 5 മാസം മുൻപ് തലശേരി റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട സ്ഥലത്തു നിന്നും മോഷ്ടിക്കപ്പെട്ട സ്കൂട്ടർ

തേടിയുള്ള തലശേരി പോലിസിന്റെ അന്വേഷണം എത്തിയത് വടകര സബ്ബ് ജയിലിൽ. മറ്റൊരു വാഹന മോഷണക്കേസിൽ റിമാന്റിൽ കഴിയുന്ന വയനാട് ബത്തേരി പുത്തൻ കുന്നിലെ മുഹമ്മദ് ഷമീ (28)റിനെ കോടതിയുടെ അനുമതിയോടെ ജയിലിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെ തലശ്ശേരിയിലെ മോഷണക്കേസിന് തുമ്പു കിട്ടി. ഇക്കഴിഞ്ഞ മെയ് 29ന് അഴിയൂരിലെ അൻ ജോഷിന്റെ കെ.എൽ. 16. എ.ഇ. 1585 സ്കൂട്ടർ മോഷണം പോയിരുന്നു.- റെയിൽവെ സ്റ്റേഷനിൽ നിന്നും ഷമീർ കടത്തിക്കൊണ്ടുപോയ സ്കൂട്ടർ മലപ്പുറം കൊണ്ടോട്ടിയിലാണ് മറിച്ചു വിറ്റത്രെ. കുറ്റസമ്മത മൊഴി പ്രകാരം കൊണ്ടോട്ടിയിലെത്തിയ തലശ്ശേരി പോലീസ് സ്കൂട്ടർ കണ്ടെടുത്തു തലശേരിയിലെത്തിച്ചു – പഴയ സ്കൂട്ടറുകളാണ് ഷമീറിന് പ്രിയം. പഴയതായതിനാൽ മോഷണം പോയാലും ഉടമകൾ വീണ്ടെടുക്കാൻ ഉടമകൾ വലിയ താൽപര്യം കാണിക്കാത്തത് ഷമീറിന് സഹായമാവും. പഴയ ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചാൽ മലപ്പുറം ഭാഗത്താണത്രെ കൂടുതലും വിൽക്കാറുള്ളത്. പെട്ടെന്ന് വിൽ പന നടക്കുന്നില്ലെങ്കിൽ വാടകയ്ക്കും നൽകാറുണ്ട്. താമരശ്ശേരി ഭാഗത്തെ കളവ് കേസിൽ പിടിയിലായതിനെ തുടർന്നാണ് വടകരയിൽ റിമാന്റിലായത്. എസ്.ഐ. രൂപേഷ് , സിവിൽ പോലീസ് ഓഫീസർമാരായ മിഥുൽ ലാൽ, ശ്രീ രാജ്, എന്നിവരാണ് ഷമീറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം ഇയാൾ മോഷ്ടിച്ച സ്കൂട്ടർ വീണ്ടെടുത്തത്.

Leave a comment

Your email address will not be published. Required fields are marked *